
കൊച്ചി : ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിച്ചു . 1700 ല്‍ നിന്ന് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.
സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്ത ലാബുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പരിശോധനാ നിരക്ക് കുറച്ച നടപടി റദ്ദാക്കുകയോ അല്ലാത്ത പക്ഷം ലാബുകള്‍ക്ക് സബ്സിഡി നല്കി നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഹര്‍ജിയില്‍ പറയുന്നു. നിരക്ക് കുറയ്ക്കുന്നത് സംസ്ഥാനത്തെ കൊറോണ പരിശോധനകളുടെ ഗുണനിലവാരം തകര്‍ക്കുമെന്നും, ലാബുകളിലെ പരിശോധന നിരക്കുകള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ലാബ് ഉടമകള്‍ വ്യക്തമാക്കി.






