
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി ബുധനാഴ്ച സത്യപ്രതിഞ്ജ ചെയ്യും. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മമത ബാന്ജിയെ ഐക്യകണ്ഠേന തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് പാര്‍ട്ടി സെക്രട്ടറി ജനറല്‍ പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് 212 സീറ്റുകള്‍ നേടിയാണ് അധികാരം നിലനിര്‍ത്തിയത്. 77 സീറ്റുകള്‍ നേടിയ ബിജെപി മുഖ്യപ്രതിപക്ഷമാകും. തുടര്‍ച്ചയായി രണ്ടാം തവണയാണ് തൃണമൂല്‍ കോണ്‍ഗ്രസിന് നിയമസഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നത്.
നന്ദീഗ്രാമിലെ ഫലപ്രഖ്യാപനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നന്ദീഗ്രാമില്‍ റീക്കൗണ്ടിങ്ങ് പ്രഖ്യാപിക്കുകയാണെങ്കില്‍ തന്റെ ജീവന് ഭീക്ഷണിയുണ്ടെന്ന് റിട്ടേണിങ്ങ് ഓഫിസര്‍ പറഞ്ഞതായി മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.






