
തിരുവനന്തപുരം : തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മേൽ മാത്രം കുറ്റം ആരോപിക്കുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളിയെ ഒഴിവാക്കേണ്ട ആവശ്യകത ഇല്ലെന്നും പാർട്ടിയിൽ ചൂടൻ ചർച്ചകൾ.
വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരനെ രംഗത്തിറക്കാനാണ് വീണ്ടും ശ്രമമെന്നു ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഉറങ്ങുന്ന പ്രസിഡന്റിനെ നമുക്കിനിയും ആവശ്യമുണ്ടോ എന്ന ഹൈബി ഈഡന് എം.പിയുടെ ഫേസ്ബുക് പോസ്റ്റാണ് ചർച്ചകൾക്ക് വഴി തുറന്നത്.
എല്ലാ തലങ്ങളിലും അഴിച്ചുപണി അനിവാര്യമാണെന്ന് എ വിഭാഗം നേതാവ് കെ.സി. ജോസഫും ആത്മാര്‍ഥതയുള്ള തെറ്റുതിരുത്തലുകളാണ് വേണ്ടതെന്ന് പി.സി. വിഷ്ണുനാഥും സൂചിപ്പിച്ചു. എന്നാൽ ഹൈക്കമാണ്ടിന്റെ പിന്തുണയാണ് മുല്ലപ്പള്ളിയുടെ കരുത്ത്.






