
തിരുവനന്തപുരം : സിനിമ- സീരിയൽ നടൻ ശരൺ വേണു (49)അന്തരിച്ചു. കൊല്ലം കടയ്ക്കലിൽ വച്ചായിരുന്നു അന്ത്യം. ചിത്രം സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ ശരൺ അവതരിപ്പിച്ചിരുന്നു.
അനന്തവൃത്താന്തം,ഒരുതരം രണ്ടു തരം മൂന്നു തരം,32-ാം അദ്ധ്യായം 23-ാം വാക്യം തുടങ്ങിയ സിനിമകളിലും സീരിയലിലും അഭിനയിച്ചു.
ശരണിന്റെ അച്ഛൻ എസ്.വേണു ദൂരദർശനിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അമ്മ പഴയകാല ചലച്ചിത്ര നടി രാജകുമാരി വേണു. ഡബ്ബിംഗ് ആർട്ടിസ്റ്റ് മീനാ നെവിലാണ് സഹോദരി.






