
ലണ്ടന്‍: യുവേഫാ ചാംപ്യന്‍സ് ലീഗിന് പിന്നാലെ യൂറോപ്പാ ലീഗിലും ഇംഗ്ളീഷ് ഫൈനല്‍ പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി രണ്ടാം സെമിയില്‍ ആഴ്സണലിനെ സ്പാനിഷ് കളബ്ബ് സെവിയ്യ മടക്കി. ഇന്നലെ നടന്ന രണ്ടാം പാദ സെമി ഫൈനലുകളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇറ്റാലിയന്‍ ക്ലബ്ബ് റോമയെ മറികടന്ന് ഫൈനലിലെത്തി. റോമ 3-2 ന് ജയിച്ചെങ്കിലും മാഞ്ചസ്റ്റര്‍ നേടിയ എവേഗോളുകള് അവരെ കലാശപ്പോരിന് യോഗ്യതയില്‍ എത്തിച്ചു.
സെമിയില്‍ മാഞ്ചസ്റ്ററിന് പിന്നാലെ ആഴ്സണലും യോഗ്യത നേടിയിരുന്നെങ്കില്‍ യൂറോപ്പിലെ മികച്ച ക്ലബ്ബുകളെ കണ്ടെത്താനുള്ള രണ്ടു ട്രോഫികളിലും ഇത്തവണ പോരാട്ടം ഇംഗ്ളീഷ് ക്ലബ്ബുകള്‍ തമ്മിലായേനെ. എന്നാല്‍ ആ സാധ്യതയാണ് വില്ലാ റയല്‍ ആഴ്സണലിനെ കുരുക്കി തടയിട്ടത്. ആഴ്സണലിലെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയ അവര്‍ 2-1 എന്ന ആദ്യപാദ വിജയത്തിന്റെ ആനുകൂല്യത്തില്‍ ഫൈനലില്‍ കടക്കുകയായിരുന്നു.
ഇറ്റാലിയന്‍ ക്ലബ്ബ് റോമയെ 5-8 എന്ന വമ്പന്‍ അഗ്രിറ്റേറ്റിനാണ് ഇംഗ്ളീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറികടന്നത്. ആദ്യ പാദത്തില്‍ 6-2 ന്റെ വമ്പന്‍ ജയം നേടിയപ്പോള്‍ തന്നെ ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ച മാഞ്ചസ്റ്റര്‍ പക്ഷേ ഇന്നലെ റോമയോട് 3 -2 നാണ് തോറ്റത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ രണ്ടുഗോളുകളും ഉറുഗ്വേയന്‍ താരം എഡിസണ് കവാനി നേടി. സെക്കോ, ക്രിസ്റ്റിയന്‍, ടെല്ലസ് എന്നിവരാണ് റോമയ്ക്കായി സ്കോര്‍ ചെയ്തത്. ഒലേ ഗുണ്ണാര്‍ സോള്ഷറിന് കീഴില്‍ ആദ്യ ഫൈനലിനാണ് മാഞ്ചസ്റ്റര്‍ ഒരുങ്ങുന്നത്. 2017 ന് ശേഷം കിരീട വരള്‍ച്ച നേരിടുന്ന മാഞ്ചസ്റ്ററിന് അത് പരിഹരിക്കാനുള്ള അവസരമാണ് ഇത്.
അതേസമയം യുവേഫാ ചാംപ്യന്‍സ് ലീഗിലും യൂറോപ്പാ ലീഗിലും നാല് ഇംഗ്ളീഷ് ടീമുകള്‍ ഫൈനല്‍ കളിക്കുക എന്ന അപൂര്‍വ്വതയ്ക്ക് അവസരം നല്‍കാതെ ആഴ്സണല്‍ വീണു. 2014 നും 2016 നും ഇടയില്‍ മുന്ന് തവണ സെവിയ്യയെ കിരീടം ചൂടിച്ച അര്‍ട്ടേറ്റയാണ് ഇത്തവണ ആഴ്സണലിന്റെ പരിശീലകന്. 2019 ലും ആഴ്സണലിനെ അര്‍ട്ടേറ്റ ഫൈനലില്‍ എത്തിച്ചെങ്കിലും ചെല്‍സിയോട് തോറ്റു. നേരത്തേ യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ഇംഗ്ളീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയുമാണ് ഫൈനലില്‍ എത്തിയത്.


