
ക്യാമ്പ് ന്യൂ: ഇതുവരെയില്ലാത്ത വമ്പന്‍ തിരിച്ചടികള്‍ നേരിടുന്ന സ്പാനിഷ് വമ്പന്മാരായ ബാഴ്സിലോണ സൂപ്പര്‍താരം ലിയോണേല്‍ മെസ്സിയുടെ അവസാന മത്സരമെന്ന് കരുതുന്ന കളിയിലും പൊട്ടി. ദുര്‍ബ്ബലരായ സെല്റ്റാവിഗോയോട് സ്വന്തം മൈതാനത്ത് ബാഴ്സ 2-1 ന് തോറ്റു. മെസ്സി ഗോളടിച്ചെങ്കിലും സെല്‍റ്റാ വിഗോ അവസാന മിനിറ്റില്‍ ബാഴ്സയെ വീഴ്ത്തി.
ലെംഗ്ലെറ്റ് 83 ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബാഴ്സയ്ക്ക് തിരിച്ചടിയായപ്പോള്‍ സെല്‍റ്റാവിഗോ അവസരം മുതലെടുത്തു. കളിയുടെ 28 ാം മിനിറ്റില്‍ മെസ്സി ബാഴ്സിലോണയെ മുന്നില്‍ എത്തിച്ചിരുന്നെങ്കിലും മിനാ ലോറന്സോയിലൂടെ തിരിച്ചടിച്ച സെല്‍റ്റാ വിഗോ 89 ാം മിനിറ്റില്‍ മിനാ ലോറന്‍സോ തന്നെ നേടിയ ഗോളില്‍ തോല്‍വിയും ഇരന്നുവാങ്ങി. ഇനി ഒരു കളി കൂടി ബാഴ്സയ്ക്ക് ബാക്കിയുണ്ടെങ്കിലും ഈ കളിയില്‍ മെസ്സി കളിക്കാന്‍ സാധ്യത ഇല്ല. മെസി ടീം വിടാന്‍ തീരുമാനമെടുത്താല്‍ ഇത് അദ്ദേഹത്തിന്റെ അവസാന മത്സരമാകും.
ഈ സീസണ് അവസാനിക്കുന്നതോടെ ബാഴ്സിലോണയുമായി മെസ്സിയുടെ കരാര്‍ അവസാനിച്ചു. കരാര്‍ പുതുക്കാന്‍ മെസ്സി ഇതുവരെ താല്‍പ്പര്യം കാട്ടിയിട്ടുമില്ല. 2007-08 സീസണ് ശേഷം ഇതാദ്യമായിട്ടാണ് ലീഗ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനത്ത് നിന്നും ബാഴ്സിലോണ ഇറങ്ങുന്നത്. ഈ സീസണില്‍ ടീം ലാലിഗയില്‍ മൂന്നാമത് ആയി പോയെങ്കിലും സീസണില്‍ മെസ്സിയുടെ മികവിന് കുറവ് ഉണ്ടായിരുന്നില്ല. 30 ഗോളുകളാണ് അദ്ദേഹം ബാഴ്സ കുപ്പായത്തില്‍ ഈ സീസണിലും സ്കോര്‍ ചെയ്തത്.
മെസ്സി പുതിയ സീസണില്‍ ടീം വിട്ടേക്കുമോ എന്ന ആശങ്കയിലാണ് ബാഴ്സിലോണ. മെസി പോയാല്‍ ബാഴ്സിലോണ കൂടുതല്‍ കുഴപ്പത്തിലാകും. അതുകൊണ്ടു തന്നെ മെസ്സിയെ നില നിര്‍ത്തി ടീമിലെ മറ്റ് മുഴുവന്‍ പേരെയും മാറ്റി ടീം നവീകരിക്കാനുള്ള ആലോച ബാഴ്സിലോണയില്‍ ഉണ്ട്. എന്നാല്‍ മെസ്സി ഉണ്ടാകുമോ എന്നതാണ് ചോദ്യം. അതിനൊപ്പം ടീമിന്റെ നിലവിലെ പരിശീലകന് കോമാനും പടിയിറക്കം ഉണ്ടായേക്കും. പഴയ മിഡ്ഫീല്‍ഡര്‍ സാവി ബാഴ്സയുടെ ചുമതലക്കാരനായേക്കുമെന്നും അദ്ദേഹം പരിശീലന ജോലിക്കായി സമീപിച്ചിട്ടുണ്ടെന്നും കേള്‍ക്കുന്നു.






