ആദ്യ മത്സരത്തില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍നിന്നാണു ആര്‍. ബിന്ദു നിയമസഭയില്‍ എത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്‌ഥാന നേതാവും കേന്ദ്ര കമ്മിറ്റിയംഗവുമാണ്. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം. 2005-ല്‍ തൃശൂര്‍ കോര്‍പ്പറേഷന്റെ ആദ്യ വനിതാ മേയറായി. തൃശൂര്‍ കേരളവര്‍മ കോളജില്‍ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍, ആക്‌ടിങ് പ്രിന്‍സിപ്പല്‍ പദവികള്‍ വഹിച്ചു.
അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയുടെ സംസ്‌ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം. കേരള സംസ്‌ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉപദേശക സമിതിയംഗമായും പ്രവര്‍ത്തിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്‌ടറേറ്റ് നേടി.
1967 മേയ് 31-ന് ശാസ്‌ത്രാധ്യാപകനും ജനപ്രതിനിധിയുമായിരുന്ന നമ്പ്യാരുവീട്ടില്‍ രാധാകൃഷ്‌ണന്റെയും ശാന്തകുമാരിയുടെയും മകളായി ജനനം. 1991നുശേഷം ഇരിങ്ങാലക്കുടയില്‍നിന്നു ജയിക്കുന്ന ആദ്യ വനിത. സി.പി.എം. ആക്‌ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ.





