സി.പി.എം. സംസ്‌ഥാന കമ്മിറ്റിയംഗമായ എം.ബി. രാജേഷ്(50) ആദ്യമായാണ് നിയമസഭയിലെത്തുന്നത്. മുന്‍ പാര്‍ലമെന്റ് അംഗമാണ്. സൈനിക ഉദ്യോഗസ്‌ഥനായ ചളവറ കയില്യാട് മാമ്പറ്റ ബാലകൃഷ്‌ണന്‍ നായരുടേയും എം.കെ. രമണിയുടേയും മകനായി 1971-ല്‍ പഞ്ചാബിലെ ജലന്ധറിലാണ് ജനനം.
ഒറ്റപ്പാലം എന്‍.എസ്.എസ്. കോളജില്‍നിന്ന് സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദവും നേടി.
വിദ്യാര്‍ഥി പ്രസ്‌ഥാനത്തിലൂടെയാണ് രാജേഷ് പൊതുരംഗത്തേക്ക് വരുന്നത്. എസ്.എഫ്.ഐ. സംസ്‌ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ. സംസ്‌ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009-ലും 2014-ലും പാലക്കാട് നിന്ന് പാര്‍ലമെന്റ് അംഗമായി. നിരവധി പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഭാര്യ: ഡോ. നിനിത കണിച്ചേരി (അധ്യാപിക). മക്കള്‍: നിരഞ്‌ജന, പ്രിയദത്ത.






