അറിയപ്പെടുന്ന കര്‍ഷകനാണു കെ. കൃഷ്ണന്‍കുട്ടി. സാധാരണ കര്‍ഷകനല്ല, സംസ്ഥാനത്ത് ആദ്യമായി ഹൈടെക്, പ്രിസിഷന്‍ ഫാമിങ് അവതരിപ്പിക്കുകയും ചിറ്റൂരില്‍ നടപ്പാക്കുകയും ചെയ്ത ആധുനിക കര്ഷകന്.
ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റായ അദ്ദേഹം മന്ത്രിയാകുന്നതു രണ്ടാം തവണ. ഒമ്പതുതവണ ചിറ്റൂരില്‍നിന്നു ജനവിധി തേടി, അഞ്ചുവട്ടം വിജയിച്ചു.കഴിഞ്ഞ മന്ത്രിസഭയില്‍ 2018 നവംബറില്‍ ജലവിഭവ വകുപ്പ് മന്ത്രിയായി.
ചിറ്റൂര്‍ പെരുമാട്ടി പഞ്ചായത്തിലെ എഴുത്താണിയില്‍ കുഞ്ചുകുട്ടി-ജാനകി ദമ്പതികളുടെ മകനായി 1944 ഓഗസ്റ്റ് 13-നാണു ജനനം. സംഘടനാ കോണ്‍ഗ്രസിലൂടെ 1967 മുതല്‍ പൊതുപ്രവര്‍ത്തനരംഗത്തുണ്ട്. പിന്നീട് സോഷ്യലിസ്റ്റ് പാതയിലേക്ക് നീങ്ങി. ദീര്‍ഘകാലം പെരുമാട്ടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു.
സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍, സംസ്ഥാന കാര്‍ഷിക നയരൂപീകരണ കമ്മിറ്റി ചെയര്മാന് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: വിലാസിനി. മക്കള്‍: ലത, നാരായണന്‍കുട്ടി (പെരുമാട്ടി ഗ്രാമപഞ്ചായത്തംഗം), അജയന് (സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍), കെ. ബിജു (ലാന്‍ഡ് റവന്യു കമ്മിഷണര്‍).





