
ആലപ്പുഴ: കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തു. അപ്പർകുട്ടനാട്ടിലെ തലവടിയിൽ രണ്ടായിരത്തോളം താറാവുകളാണ് അജ്ഞാത രോഗം മൂലം ചത്തത്.
കഴിഞ്ഞവർഷം ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച് നിരവധി താറാവുകൾ ചത്തിരുന്നു. ഇതിനു സമാനമായാണ് ഇത്തവണയും താറാവുകൾ കൂട്ടത്തോടെ ചത്തിരിക്കുന്നത്.
രോഗകാരണം കണ്ടെത്താൻ തിരുവല്ല മഞ്ഞാടിയിലെ ലാബിൽ പരിശോധന നടത്തും.







Comments