
റിയാദ്: കൊവിഡ് ലംഘിച്ച് വിവാഹ ചടങ്ങില്‍ പങ്കെടുത്ത 121 സ്ത്രീകള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. സൗദി അതിര്‍ത്തി പ്രദേശമായ ജിസാനില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജിസാന്‍ ഗവര്‍ണറേറ്റിലെ അല്‍ ദര്‍ബിലുള്ള ഒരു വിവാഹ ഹാളില്‍ നിന്നാണ് നിയമലംഘകര്‍ പിടിയിലായതെന്ന് മേഖലയിലെ പൊലീസ് വക്താവ് മേജര്‍ നയിഫ് അബ്ദുല്റഹ്മാന് പറഞ്ഞു. വിവാഹം നടത്തിയവര്‍ക്കും പങ്കെടുത്തവര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. ആഘോഷങ്ങളും സംസ്കാര ചടങ്ങുകളും ഉള്‍പ്പെടെയുള്ള സാമൂഹിക ഒത്തുചേരലുകളില്‍ അനുവദനീയമായ ആളുകളില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് നടത്തുന്നവര്‍ക്ക് 40,000 സൗദി റിയാല്‍ ആണ് പിഴ ലഭിക്കുക.






