
ദോഹ : കേരള എഞ്ചിനിയറിംഗ്, ആർകിടെക്ചർ, മെഡിക്കൽ (കീം) പ്രവേശന പരീക്ഷകള്‍ക്ക് ദോഹയില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മേഖലയിലെ സങ്കീര്‍ണ്ണമായ സാഹചര്യവും ഭൂരിഭാഗം വിമാന കമ്പനികളും സര്‍വീസുകള്‍ അനിശ്ചിതമായി റദ്ദാക്കിയതിനാലും ഖത്തറിലെയും മറ്റ് ജിസിസി രാജ്യങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സര പരീക്ഷകള്‍ക്ക് നാട്ടിലെത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിലൂടെ ഉന്നത പഠനത്തിനായി ഇഷ്ടമുള്ള കോഴ്സുകളിലേക്ക് പ്രവേശനം നേടാനുള്ള അവരുടെ അവസരം നിഷേധിക്കപ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്. സര്‍ക്കാരുകളും വിദ്യാഭ്യാസ ബോര്‍ഡും വിഷയത്തില്‍ അടിയന്തര നടപടി കൈക്കൊണ്ട് ഖത്തറിലെയും മറ്റ് ജിസിസി രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥികളുടെ അവകാശം സംരക്ഷിക്കണമെന്ന് പ്രവാസി വെല്‍ഫെയര്‍ ആവശ്യപ്പെട്ടു.യോഗത്തിൽ പ്രസിഡണ്ട് ആർ. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു
ഷഫീക്ക് അറയ്ക്കൽ






