
ലണ്ടന്‍: കൊറോണ വൈറസ് മനുഷ്യസൃഷ്ടിയാണോ അതോ സ്വഭാവികമായി ഉത്ഭവിച്ചതാണോ എന്നതില്‍ തര്‍ക്കങ്ങളും വാദങ്ങളും ഉയര്ന്നുകൊണ്ടിരിക്കവേ വീണ്ടും ഞെട്ടിപ്പിക്കുന്ന പുതിയ പഠനം. കൊറോണ വൈറസ് ചൈനയിലെ ശാസ്ത്രജ്ഞര്‍ വുഹാന്‍ ലാബില്‍ നിര്‍മ്മിച്ചതാണെന്നാണ് പുതിയ പഠനം.
വൈറസ് വവ്വാലുകളില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന് വരുത്തി തീര്‍ക്കാനായി റിവേഴ്സ് എന്‍ജിനീയറിങ് നടത്തിയെന്നും പഠനത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.ബ്രിട്ടീഷ് പ്രഫസര്‍ ആന്‍ഗസ് ഡാല്ൈഷ്, നോര്‍വയിന്‍ ശാസ്ത്രജ്ഞന് ഡോ. ബിര്‍ജെര്‍ സോറെന്സെന് എന്നിവര്‍ നടത്തിയ പഠനമാണ് പുറത്തുവന്നിരിക്കുന്നത്.
വൈറസിന്റെ മുനകളില്‍ പോസിറ്റീവ് ചാര്‍ജുള്ള നാല് അമിനോ ആസിഡുകളുണ്ട്. ഇത് മനുഷ്യ ശരീരത്തിലെ നെഗറ്റീവ് ചാര്‍ജുള്ള ഭാഗങ്ങളില്‍ പറ്റിപ്പിടിച്ച് കയറുകയും വൈറസ് ബാധയുണ്ടാക്കുകയും ചെയ്യും. ഒരേ നിരയില്‍ പോസിറ്റീവ് ചാര്‍ജുള്ള നാല് അമിനോ ആസിഡ് സ്വഭാവികമായി ഉണ്ടാകാന്‍ സാ4്യതയില്ലെന്നും അത് കൃത്രിമമായി മാത്രമേ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളുവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. അതേസമയം സ്വഭാവികമായ വൈറസ് ബാധയാണെങ്കില്‍ അത് തനിയെ കുറയും. പിന്നീട് ബാധിച്ചാല്‍ ഗുരുതരമാകില്ലെന്നതും സംഘം ചൂണ്ടിക്ാട്ടുന്നു.






