
പോര്‍ട്ടോ അലിഗ്ര: കോപ്പാ അമേരിക്കയില്‍ അടുത്തയാഴ്ച പന്തുരുളാനിരിക്കെ ആത്മവിശ്വാസം ഉയര്‍ത്തി ബ്രസീലിന് ജയം ലോകകപ്പിന്റെ ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ ഇക്വഡോറിനെ ഏകപക്ഷീയമായ രണ്ടു ഗോളിന് വീഴ്ത്തി ബ്രസീല്‍ ഗ്രൂപ്പില്‍ ഒന്നാമത് തുടരുന്നു. നെയ്മറും റിച്ചാര്ഡിലിസണും നേടിയ ഗോളുകളിലായിരുന്നു മഞ്ഞപ്പടയുടെ വിജയം.
ജൂണ്‍ 13 ന് കോപ്പാ അമേരിക്കന്‍ ഫുട്ബോള്‍ നാട്ടില്‍ നടക്കാനിരിക്കെ ബ്രസീലിന് ആത്മവിശ്വാസം നല്‍കുന്നതാണ് വിജയം. 65 ാം മിനിറ്റില്‍ റിച്ചാലിസണാണ് ആദ്യം ഗോള്‍ നേടിയത്. 94 ാം മിനിറ്റില്‍ പെനാല്‍റ്റി മുതലാക്കി നെയ്മര്‍ സ്കോര്‍നില മെച്ചപ്പെടുത്തി. ഇതോടെ യോഗത്യാറൗണ്ടില് കളിച്ച അഞ്ചു മത്സരങ്ങളില്‍ അഞ്ചിലും ബ്രസീല്‍ ജയിച്ചു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീമുകളുടെ മത്സരമായിരുന്നു ഇതെന്ന പ്രത്യേകതയും ഉണ്ട്. ലാറ്റിനമമേരിക്കയിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇക്വഡോര്‍ 13 ഗോളുകളും ബ്രസീല്‍ 12 ഗോളുകളും നേടിയിട്ടുണ്ട്.
കഴിഞ്ഞ നവംബറില്‍ ഉറുഗ്വേയെ 2-0 ന് തോല്‍പ്പിച്ച ശേഷം ബ്രസീല്‍ ഇതാദ്യമാണ് ഒരു മത്സരം കളിക്കുന്നത്. 2019 നവംബറില്‍ അര്‍ജന്റീനയോട് 1-0 ന് തോറ്റതിന് ശേഷം ഒരു മത്സരത്തില്‍ പോലും ബിജെപി തോറ്റിട്ടില്ല. പരാഗ്വേയാണ് ബ്രസീലിന്റെ അടുത്ത എതിരാളി. ഇക്വഡോര്‍ പെറുവിനെ നേരിടും.




