
അഹമ്മദാബാദ്: പശുവിന് പാല്, ഗോ മൂത്രം, ചാണകം എന്നിവയെപ്പറ്റിയുള്ള പഠനങ്ങള്‍ സംഘടിപ്പിക്കാൻ ഗുജറാത്ത് സാങ്കേതിക സര്‍വ്വകലാശാലയ്ക്കു കീഴില്‍ കൗ റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ട് ഗവര്‍ണര്‍. പശുവിന്റെ ചാണകത്തില്‍ നിന്നും ഗോമൂത്രത്തില്‍ നിന്നും നിരവധി ഉത്പ്പന്നങ്ങളുണ്ടാക്കുന്ന പദ്ധതിയ്ക്കു രൂപം നല്‍കുമെന്നും ഇതിലൂടെ നൂറുകണക്കിനു ഗ്രാമീണ സ്ത്രീകള്‍ക്കു തൊഴില്‍ ലഭ്യമാക്കുമെന്നും ഗവര്‍ണര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ഗോമൂത്രം ഉപയോഗിച്ചുള്ള രാസവള നിര്‍മാണം, തദ്ദേശീയ പശു ഇനങ്ങളെക്കുറിച്ചുള്ള ഗവേഷണം, കീടനാശിനി ഉത്പ്പാദനം തുടങ്ങിയവയെപ്പറ്റിയും കൗ റിസര്‍ച്ച് സെന്ററില്‍ പഠനങ്ങള്‍ നടത്തും,’ സര്‍ക്കുലറില്‍ പറയുന്നു.
ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്രത് ആണു സെന്റര്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടത്. രാഷ്ട്രീയ കാമധേനു ആയോഗിനു കീഴിലാണ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയെന്നും അദ്ദേഹം പറഞ്ഞു.






