
ബെംഗളൂരു : പത്തു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ ആവശ്യപ്പെടുകയും പിന്നാലെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കുട്ടിയുടെ സുഹൃത്ത് നൽകിയ സൂചനയെ തുടർന്നാണ് ഛത്തീസ്ഗഡിൽനിന്നു മുഹമ്മദ് നൗഷാദ്, സിറാജ് എന്നീ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തത്.
ശികാരിപാളയ നിവാസി മുഹമ്മദ് അബ്ബാസിന്റെ മകൻ ആസിഫ് ആലം ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതാവിനെ ഇവർ പണം ആവശ്യപ്പെട്ടു വിളിക്കുകയായിരുന്നു. തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് ട്ടിയുടെ മൃതദേഹം ബെംഗളൂരു ജിഗിനിയിലെ വിജനമായ സ്ഥലത്തു കണ്ടെത്തിയത്.
കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് ജാവീദ് ഷെയ്ഖ് ഒളിവിലാണ്. ഇയാൾക്കു മുംബൈയിലുള്ള കാമുകിയുമൊത്തു ജീവിക്കാൻ പണം കണ്ടെത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്ന് പിടിയിലായ പ്രതികൾ പൊലീസിനോടു പറഞ്ഞു. ഇയാൾ സിസിടിവി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു






