
ന്യൂഡൽഹി: കോവാക്സിൻ 78 ശതമാനം ഫലപ്രാപ്തി നൽകുമെന്ന് ഭാരത് ബയോടെക്. വാക്സിന്റെ നാലാം ഘട്ട പരീക്ഷണം നടത്തുമെന്നും മൂന്നാഘട്ട പരീക്ഷണ ഫലം ജൂലൈയോടെ ലഭ്യമാകുമെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.
ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് ആദ്യം പരീക്ഷണ ഫലം കൈമാറും. ശരിയായ കാര്യക്ഷമത മനസിലാക്കാനാണ് നാലാം ഘട്ട പരീക്ഷണത്തിലേക്ക് കടക്കുന്നത് എന്നും ഭാരത് ബയോടെക് പറഞ്ഞു.
അതെ സമയം, കൂടുതൽ ആന്റിബോഡി കോവിഡിനെതിരായി ഉൽപ്പാദിപ്പിക്കുന്നത് കോവിഷീൽഡാണെന്ന പഠനറിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ട് ഭാരത് ബയോടെക് തള്ളിയിരുന്നു.






