
ദില്ലി: രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം 600 ബില്യണ്‍ യുഎസ് ഡോളര്‍ മറികടന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതിവാര ഡാറ്റ അനുസരിച്ച്, മൊത്തത്തിലുള്ള കരുതല്‍ ധനത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തികളുടെ വര്‍ധനവിന്റെ പിന്തുണയോടെ റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ കരുതല്‍ ധനം റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ചു. 605.008 ബില്യണ്‍ ഡോളറായാണ് വിദേശ നാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നത്. 2021 മെയ് 28 ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ധനം 5.271 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ച് 598.165 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.
റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ എഫ്സിഎ 7.362 ബില്യണ്‍ യുഎസ് ഡോളര്‍ ഉയര്‍ന്ന് 560.890 ബില്യണ്‍ ഡോളറിലെത്തി. വിദേശ വിനിമയ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ വിലമതിപ്പിന്റെയോ മൂല്യത്തകര്‍ച്ചയുടെയോ ഫലവും കണക്കെടുപ്പില്‍ ഉള്‍പ്പെടുന്നു. സ്വര്‍ണ്ണ ശേഖരം 502 മില്യണ്‍ യുഎസ് ഡോളര്‍ കുറഞ്ഞ് 37.604 ബില്യണ്‍ ഡോളറിലെത്തി.




