
അങ്കമാലി: ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലെ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കാരണമായ അങ്കമാലി വെടിവയ്പിന് ഇന്ന് 62 തികയുന്നു. കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ ബില്ലിനെതിരേ നടത്തിയ പ്രതിഷേധമായിരുന്നു വിമോചന സമരം. അങ്കമാലിയില്‍ നടന്ന പോലീസ് വെടിവയ്പ്പില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. അതില്‍ 15 വയസുള്ള കുട്ടിയുമുണ്ടായിരുന്നു. 5 പേര് സംഭവസ്ഥലത്തും രണ്ട് പേര് ആശുപത്രിയിലും വച്ച് മരിച്ചു.
45 പേര്‍ക്ക് പരുക്കേറ്റിരുന്നു. 1959 മേയ് ഒന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു പ്രതിഷേധം പ്രകടിപ്പിക്കാനുള്ള പ്രമേയം ചങ്ങനാശേരിയില്‍ സാമുദായിക നേതാക്കള്‍ പാസാക്കിയതോടെയാണു വിമോചന സമരത്തിന് തുടക്കമായത്. കേരള പ്രതികരണവേദി രക്തസാക്ഷികളുടെ കല്ലറയില്‍ ഇന്ന് രാവിലെ 11നു പുഷ്പചക്രം അര്‍പ്പിക്കും.






