
കല്‍പ്പറ്റ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചില്‍ ദുരന്തമേഖല പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ സന്ദര്‍ശിച്ചു. സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഒപ്പമുണ്ടായിരുന്നു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ഇരുവരും കള്ളാടിയില്‍ മീനാക്ഷി പാലത്തിനു സമീപമെത്തിയത്.
മന്ത്രി എ.പി. അനില്‍കുമാര്‍, റവന്യൂ ഉദ്യോഗസ്‌ഥര്‍ എന്നിവരുമായി പിണറായി സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്‌തു. തുടര്‍ന്ന് മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു.
മേപ്പാടി പോളിടെക്‌നിക് കോളജിലെ ദുരിതാശ്വാസ ക്യാമ്പും നേതാക്കള്‍ സന്ദര്‍ശിച്ചു.
സി.പി.എം. ജില്ലാ സെക്രട്ടറി കെ. റഫീക്കും മുതിര്‍ന്നനേതാവ് എം.വി. ജയരാജനും ഒപ്പമുണ്ടായിരുന്നു.






