
തിരുവനന്തപുരം : കേന്ദ്രമന്ത്രി വി.മുരളീധരനു നൽകിയിരുന്ന സുരക്ഷാ എസ്കോർട്ടും പൈലറ്റ് വാഹനവും ഇനിയില്ല. വൈ കാറ്റഗറിയിൽ ഗൺമാനു പുറമേ താമസിക്കുന്ന സ്ഥലത്ത് 2 പൊലീസുദ്യോഗസ്ഥരുടെ സുരക്ഷ മാത്രമാണ് നൽകേണ്ടത്.
ഇന്നലെ ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ കേന്ദ്രമന്ത്രിക്ക് ഗൺമാനെ മാത്രമാണു വിട്ടുനൽകിയത്. മന്ത്രിയുടെ സ്റ്റാഫ് യാത്ര ചെയ്യുന്ന വാഹനത്തിലാണ് ഗൺമാൻ കയറിയത്.
ട്രാഫിക് പ്രശ്നങ്ങളില്ലാതെ മന്ത്രിയുടെ വാഹനം കടന്നുപോകുന്നതിനാണ് പൈലറ്റ് വാഹനമെന്നും ഗൺമാന്റെ സേവനം അത്യാവശ്യമില്ലെന്നും അറിയിച്ചതോടെ നഗരത്തിൽ ബേക്കറി ജംക്ഷനിൽ ഗൺമാൻ ബിജു ഇറങ്ങുകയും ചെയ്തു. ഈ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും എന്തുകൊണ്ടു സുരക്ഷ പിൻവലിച്ചെന്നു പൊലീസിനോടാണു ചോദിക്കേണ്ടതെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.






