
ഫ്ലോറിഡ: അമേരിക്കയിലെ മയാമിയിൽ 12 നില കെട്ടിടം തകർന്ന് വീണ് മൂന്നു മരണം. നിലവിലെ റിപ്പോർട്ട് അനുസരിച്ച് 99 പേരെ കാണാതായിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
കെട്ടിടം ഭാഗികമായി തകർന്നു വീഴുകയായിരുന്നു. 130 ഓളം അപ്പാർട്ട്മെന്റുകൾ ഈ കെട്ടിടത്തിൽ ഉണ്ടായിരുന്നു. നഗരത്തിനടുത്ത് സർഫ് സൈഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അപ്പാർട്ട്മെന്റാണിത് കാണാതായവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
102 പേരെ ഇതുവരെ രക്ഷിച്ചു. ഇവരിൽ പത്ത് പേർക്ക് പരിക്കുണ്ട്. 1980ൽ നിർമിച്ച കെട്ടിടമാണ് തകർന്ന് വീണിരിക്കുന്നത്. എന്ത് സഹായവും ലഭ്യമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. പാരാഗ്വേയുടെ പ്രഥമ വനിതയുടെ ബന്ധുക്കളും അപകടത്തിൽപ്പെട്ടവരിൽ ഉൾപ്പെടുന്നു.






