
തിരുവനന്തപുരം: സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന തന്നെപ്പോലൊരാള്‍ പേരിനൊപ്പം ഡോക്ട്രേറ്റ് വെറുതേ വെക്കുമോ എന്ന് സാമാന്യബുദ്ധിയുള്ളവര്‍ ചിന്തിക്കണമെന്ന് വനിതാകമ്മീഷന് അംഗം ഷാഹിദാ കമാല്‍. ഒരു വ്യക്തിയെ കുറിച്ച് ആരോപണം ഉയരുമ്പോള്‍ അക്കാര്യത്തെക്കുറിച്ച് അവരോട് തന്നെ ചോദിച്ച് വ്യക്തത വരുത്താനുള്ള സാമാന്യ മര്യാദയെങ്കിലും മാധ്യമ ധര്‍മ്മത്തിന്റെ ഭാഗമായി ഉണ്ടാവണമെന്നും പറഞ്ഞു.
സംസ്ഥാന വനിതാകമ്മീഷന് ചാനല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കാതെ തുടരുമ്പോള്‍ വനിതാ കമ്മീഷന് അംഗം ഷാഹിദാ കമാലിന്റെ ഡോക്ട്രേറ്റ് സംബന്ധിച്ചതാണ് പുതിയ വിവാദം. ഇത് വ്യാജമാണെന്ന് ആരോപണം ഉയര്‍ന്നതും അതിന് അവര്‍ മറുപടിയുമായി ഫേസ്ബുക്ക് ലൈവില്‍ വന്നതുമാണ് പുതിയ ചര്‍ച്ചയ്ക്ക് തിരി കൊളുത്തിയിരിക്കുന്നത്. തനിക്കെതിരെ നടക്കുന്നത് വ്യക്തിഹത്യയാണെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഷാഹിദ കമാല്‍ ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരണം നല്കി.
ഡോക്ടേറ്റിന്റെ കാര്യത്തില്‍ സാമൂഹിക പ്രവര്‍ത്തകയ്ക്ക് ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ലഭിച്ച ഡിലിറ്റ് ആണ് ഇത്. ഇതേ യൂണിവേഴ്സിറ്റിയില്‍ നിന്നും കേരളത്തിലെ നിരവധി പേര്‍ക്ക് ഇത് ലഭിച്ചിട്ടുണ്ട്. അവരെല്ലാം ഡോക്ടര്‍ വെച്ച് മുന്നോട്ട് പോകുമ്പോള്‍ പിന്നെ ഷാഹിദ കമാലിന് മാത്രം എന്താണ് അത് പാടില്ലാത്തതെന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞു. ഷാഹിദകമാല്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ബികോം മാത്രമാണ് പഠിച്ചതെന്നുമാണ് സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നും മനസ്സിലാകുന്നതെന്നുമായിരുന്നു പരാതിക്കാരി പറഞ്ഞത്.
കോളേജ് പഠനകാലത്ത് കെഎസ്യു സംഘടനാ പ്രവര്‍ത്തനവുമായി നടക്കുകയും സജീവമായ പ്രവര്‍ത്തനത്തിനിടയില്‍ പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പകുതിയില്‍വെച്ച് ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പരീക്ഷയെഴുതാതെ പോകുകയുമായിരുന്നു. എന്നാല്‍ പങ്കാളിയുടെ മരണത്തിന് ശേഷം ഡിസ്റ്റന്‍ഡായി ബിരുദം പൂര്‍ത്തിയാക്കിയെന്നും എംഎ അഡ്മിനിസ്ട്രേഷന് പാസായെന്നും ഇപ്പോള്‍ എംഎസ്ഡബ്യൂ വിദ്യാര്‍ത്ഥിയാണെന്നും ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു.
പരാതിക്കാരി പറയുന്നത് ഇലക്ഷന് കമ്മീഷനില്‍ നിന്നും രണ്ട് തെരഞ്ഞെടുപ്പിലും ഷാഹിദ നല്കിയ സത്യവാങ്മൂലം ഞാന്‍ ശേഖരിച്ചു. തുടര്‍ന്ന് ഞാന്‍ കേരള സര്‍വകലാശാലയില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ഇവരുടെ വിദ്യാഭ്യാസ വിവരങ്ങള്‍ ശേഖരിച്ചു. ആ രേഖകള്‍ പ്രകാരം 1987-90 കാലഘട്ടത്തിലാണ് സര്‍വ്വകലാശാലയ്കക് കീഴിലെ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ ഇവര്‍ പഠിച്ചത്.
എന്നാല്‍ ബികോം പൂര്‍ത്തിയാക്കാനായിട്ടില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ രേഖകള്‍ പ്രകാരം ഇവര്‍ വിദ്യാഭ്യാസയോഗ്യതയായി ബികോം, പിജിഡിസിഎ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബിരുദം നേടാത്ത ഒരാള്‍ക്ക് പിജി പാസാവാന്‍ സാധിക്കില്ല. അതിനാല്‍ ആ വാദവും തെറ്റാണ്. തോറ്റ ബികോം ഇവര്‍ എന്നു പാസായി. പിന്നെ എപ്പോള്‍ പിജിയും പിഎച്ച്ഡിയും എടുത്തു എന്നൊന്നും വ്യക്തമല്ല.
ഏഷ്യാനെറ്റ് ചാനലില്‍ എന്നെ വ്യക്തിഹത്യ ചെയ്ത് കൊണ്ടും ദുരുദേശത്തോട് കൂടിയും എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ എന്നോട് ചോദിക്കാതെ കൊടുത്ത വാര്‍ത്തയുടെ സത്യാവസ്ത പറയണം എന്ന് തോന്നിയത് കൊണ്ടാണ് വീഡിയോ ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന വീഡിയോയില്‍ ഒരു വ്യക്തിയെ കുറിച്ച് വാര്‍ത്ത ചെയ്യുമ്പോള്‍ അവരോട് ചോദിക്കാനുള്ള സാമാന്യ മര്യാദ എങ്കിലും മാധ്യമ ധര്‍മ്മത്തിന്റെ ഭാഗമായി ഉണ്ടാവും എന്നാണ് കരുതിയതെന്നും പറയുന്നു.
താന്‍ ബികോം പാസായിട്ടില്ലെന്നും വ്യാജ ഡോക്ട്രേറ്റ് വെച്ചിട്ടില്ലെന്നുമാണ് വാര്‍ത്ത. ആദ്യമായി പറയാനുള്ളത് എന്നെപോലുള്ള ഒു പൊതുപ്രവര്‍ത്തകയ്ക്ക് വ്യാജ ഡോക്ട്രേറ്റ് വെക്കാന്‍ കഴിയുമോയെന്നത് സാമാന്യമായി ആലോചിച്ച് നോക്കാവുന്നതാണ്. 1987-90 കാലഘട്ടത്തിലാണ് ഡിഗ്രിക്ക് പഠിച്ചത്. അന്ന് കെഎസ്യു സംഘടനാ പ്രവര്‍ത്തനവുമായി നടക്കുകയും അതിന്റെ ഭാഗമായി സംഘടനാ രംഗത്ത് സജീവമായതിനാല്‍ പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പകുതിയില്‍വെച്ച് ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പരീക്ഷയെഴുതാത്ത ഘട്ടമുണ്ടായി.
അതിന് ശേഷം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ രംഘത്ത് സജീവമായി ശേഷം വിവാഹം കഴിഞ്ഞ് കുടുംബം ആയി. അപ്പോഴും പൊതുരംഗത്ത് സജീവമായിരുന്നു. പിന്നീട് ഭര്‍ത്താവ് കമാലുദ്ദീന്റെ മരണശേഷം ഒപ്പമുണ്ടായിരുന്നത് 16 വയസ്സുള്ള മകനും ഭര്‍തൃമാതാപിതാക്കളുമായിരുന്നു. അന്ന് കേരളത്തില്‍ കോണ്‍ഗ്രസും കേന്ദ്രത്തില്‍ യുപിഎയും അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഒരുവരുമാനം എന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ആവശ്യമാണെന്ന് വന്നപ്പോള്‍ ഏതെങ്കിലും ബോര്‍ഡിലോ കമ്മീഷനിലോ നിയമിക്കണമെന്ന് പലരും പറഞ്ഞിരുന്നു.
എന്നാല്‍ അതൊന്നും ഉണ്ടായില്ല. പിന്നീട് പല ജോലിക്കും ശ്രമിച്ചു. എന്നാല്‍ ഡിഗ്രി ഇല്ലാത്തതിന്റെ പ്രയാസം തിരിച്ചറിഞ്ഞു, അങ്ങനെ നഷ്ടപ്പെട്ട വിദ്യാഭ്യാസം പുനഃസ്ഥാപിക്കുകയുണ്ടായി. ഡിസ്റ്റന്‍സായി ഡിഗ്രി പൂര്‍ത്തിയാക്കി എംഎ പബ്ലിക്ക് അഡ്മിനിസ്ട്രേഷന് പാസായി. ഇന്ന് ഇഗ്നൊവില്‍ എംഎസ്ഡബ്യൂ വിദ്യാര്‍ത്ഥി കൂടിയാണ്. ഇതൊന്നും പരിശോധിക്കാതെയാണ് വാര്‍ത്ത കൊടുത്തതെന്നും ഷാഹിദ പറയുന്നു.






