ജറുസലേം: ഡെല്‍റ്റ വകഭേദം കൂടുതൽ അപകടകരമായേക്കാമെന്നു ഇസ്രായേലിലെ വിദഗ്ധ സമിതി. ഇത് വാക്സിനെ മറികടന്നേക്കാമെന്ന് റിപ്പോര്‍ട്ട്. ഡെല്‍റ്റ വകഭേദം ബാധിച്ചതിനെ തുടര്‍ന്ന് ഉണ്ടാവുന്ന നേരിയ രോഗലക്ഷണങ്ങളെ ഫലപ്രദമായി നേരിടുന്നതിന് വാക്സിന് കാര്യക്ഷമമാകണമെന്നില്ലെന്നാണ് പ്രാഥമിക സൂചനകളെന്നു റിപ്പോർട്ട്.
ലോകത്ത് അതിവേഗത്തില്‍ വാക്സിനേഷന് നടപ്പാക്കിയ രാജ്യങ്ങളില്‍ ഒന്നാണ് ഇസ്രായേല്‍. എന്നാല്‍ അടുത്തിടെ പ്രതിദിന കോവിഡ് കേസുകള്‍ 300 ആയി വര്‍ധിച്ചു. ഇത് ഡെല്‍റ്റ വകഭേദം കൊണ്ടാണെന്നാണ് കണ്ടെത്തല്‍. അതെ സമയം, വാക്സിന് ഫലപ്രദമല്ല എന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിന് കീഴിലുള്ള ദേശീയ വിദഗ്ധ സമിതി ചെയര്മാന് റാന്‍ ബാലിസെര്‍ പറയുന്നു.
വാക്സിൻ സ്വീകരിച്ചവരില്‍ കുറച്ചു കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതും വ്യത്യസ്ത സ്ഥലങ്ങളിലാണ് രോഗബാധ.






