കോട്ടയം: ബാര്‍ക്കോഴയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന കയ്യാങ്കളിയില്‍ അഭിഭാഷകന്റെ പരാമര്‍ശത്തില്‍ സിപിഎം നിലപാട് അനുകൂലിച്ച് കേരളാകോണ്‍ഗ്രസ്. കെഎം മാണിക്ക് എതിരേ സര്‍ക്കാര്‍ നിലപാട് എടുത്തിട്ടില്ലെന്നും കെഎം മാണി കുറ്റക്കാരനാണെന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്നും സ്റ്റീയറിംഗ് കമ്മറ്റിക്ക് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പുറത്തു വരുന്നത് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ്. മാണിക്കെതിരായി അഭിഭാഷകന് നടത്തിയ പരാമര്‍ശം വിവാദമാക്കേണ്ട സാഹചര്യമില്ലെന്നും പറഞ്ഞു. കെഎം മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞിട്ടില്ലെന്നും മാണിയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ മാണിയെ കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ല. മാണിയുടെ പേരോ മാണിക്കെതിരായ പരാമര്‍ശമോ സത്യവാങ്മൂലത്തില്‍ ഇല്ലെന്നും പറഞ്ഞു.
നിയമസഭാ കയ്യാങ്കളി കേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ സ്റ്റീയറിംഗ് യോഗത്തില്‍ നേതൃത്വം ചര്‍ച്ച ചെയ്തു. സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ കെഎം മാണിയെ കുറ്റക്കാരനാക്കി പറഞ്ഞിട്ടില്ല. കെ.എം. മാണി കുറ്റക്കാരനല്ലെന്ന് നേരത്തേ കേരളാ ൈഹക്കോടതി കണ്ടെത്തിയതാണ്. ആരോപണം ഉണ്ട് എന്നു പറഞ്ഞാല്‍ കുറ്റക്കാരന്‍ എന്നല്ല അതിനര്‍ത്ഥമെന്നും പറഞ്ഞു. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും കെഎം മാണി വിചാരണ ചെയ്യപ്പെടുന്നത് േകരളസമൂഹം സഹിക്കില്ലെന്ന് റോഷി അഗസ്റ്റിന് എംഎല്‍എ യും പറഞ്ഞു.
കേരളാകോണ്‍ഗ്രസ് എമ്മിന്റെ സംഘടനാ തെരെഞ്ഞടുപ്പ് ഉടന്‍ നടക്കുമെന്നും സംസ്ഥാന കമ്മറ്റി ഉടന്‍ വിളിക്കുമെന്നും പറഞ്ഞു. പ്രവാസികള്‍ ഉള്‍പ്പെടെ പാര്‍ട്ടിയുടെ ജനകീയ അടിത്തറ വളര്‍ത്താന്‍ സഹായിക്കുന്ന വിധത്തില്‍ പാര്‍ട്ടിയുടെ ഘടനയില്‍ മാറ്റം വരുത്തും. ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിംഗ് നടത്തും. പാര്‍ട്ടിയുടെ പോഷക സംഘടനകള്‍ പുന സംഘടിപ്പിക്കും തുടങ്ങിയ കാര്യങ്ങളും പറഞ്ഞു.

Comments