
ന്യുഡല്‍ഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള വാക്സിന് അനുമതി അപേക്ഷ ജോണ്സണ് ആന്റ് ജോണ്സണ് പിന്‍വലിച്ചതായി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റാര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേന്‍. അനുബന്ധ വിവരങ്ങളൊന്നും കമ്പനി സമര്‍പ്പിച്ചില്ലെന്നും സംഘടന വ്യക്തമാക്കി.
ജോണ്സണ് ആന്റ് ജോണ്‍സന്റെ കോവിഡ് 19 വാക്സീന് ആയ ജാന്സന് ഇന്ത്യയില്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി തേടിയതായി ഈ യു.എസ് കമ്പനി ഏപ്രിലില്‍ വ്യക്തമാക്കിയിരുന്നു. ആ സമയം യു.എസില്‍ വാക്സീന് പരീക്ഷിക്കുന്നവരില്‍ രക്തം കട്ടപിടിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. വാക്സീന് സ്വീകരിക്കുന്നവരില്‍ ആരോഗ്യപ്രശ്നമുണ്ടായാല്‍ കനത്ത നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന പ്രശ്നം കൂടി വന്നതോടെയാണ് കമ്പനിയുടെ പിന്മാറ്റമെന്നും സൂചനയുണ്ട്.
നഷ്ടപരിഹാരം സംബന്ധിച്ച് ഫൈസര്‍, മൊഡേണ, ജോണ്സണ് ആന്റ് ജോണ്സണ് എന്നീ കമ്പനികളുമായി ഒരു വിദഗ്ധ സംഘം തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞുരുന്നു. എന്നാല്‍ കമ്പനി എന്തുകൊണ്ടാണ് അപേക്ഷ പിന്‍വലിച്ചതെന്ന് വ്യക്തമാക്കാന്‍ കേന്ദ്ര ഡ്രഗ് കണ്ട്രോള് ഓര്ഗനൈസേഷന് തയ്യാറായിട്ടില്ല. ഓഗസ്റ്റ് 31നകം കമ്പനി പൂര്്ണണ അംഗീകാരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതായിരുന്നു.
ജൂണില്‍ മൊഡേണയ്ക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി സംഘടന നല്‍കിയിരുന്നു. ഫൈസണ്, ബയോണ്‍ടെക് എസ്.ഇ, മൊഡേണ എന്നീ കമ്പനികള്‍ അഗീകാരം നേടിക്കഴിഞ്ഞൂ.






