
കണ്ണൂര്‍: മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ല, ഹിന്ദു വേട്ടയായിരുന്നു എന്നും ലോകത്തിലെ ആദ്യ താലിബാന് നേതാവായിരുന്നു വാരിയംകുന്നനെന്നും ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. വാരിയംകുന്നനെ മഹത്വവല്കരിക്കുന്ന സി.പി.ഐ.എം നിലപാട് ചരിത്രപരമായ വിഡ്ഢിത്തം ആണെന്നും ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കണ്ണൂരില്‍ യുവമോര്‍ച്ചയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരിയം കുന്നന്റെ ചരിത്രം സിനിമയാക്കുന്നത് വലിയ വിവാദം ഉണ്ടാക്കുന്ന സാഹചരയത്തിലാണ് അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം. ആഷിക് അബു, അലി അക്ബര്‍ തുടങ്ങിയവരാണ് വാരിയം കുന്നന്റെ ചരിത്രസിനിമയുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഇത് മുമ്പ് വലിയ വിവാദത്തിനും ഇടം നല്‍കിയിരുന്നു.
നേരത്തെ പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു വാരിയംകുന്നന് എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചപ്പോള്‍ തന്നെ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകനായ അലി അക്ബറും സിനിമ പ്രഖ്യാപിച്ചത്. ആഷിഖ് അബുവിന്റെ വാരിയംകുന്നന് നിര്‍മ്മിക്കുന്നത് സിക്കന്തറും മൊയ്തീനുമാണ്. സൈജു ശ്രീധരന് എഡിറ്റിംഗും ഷൈജു ഖാലിദ് ക്യാമറയും നിര്‍വഹിക്കും.






