
കൊച്ചി: മൂന്ന് സംസ്ഥാനങ്ങളിലായി 648 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസില്‍ കമ്പനി ചെയര്മാന് അറസ്റ്റില. ഫിനോമില് ഗ്രൂപ്പ് ചെയര്മാന് എന്‍.കെ സിംഗ് ആണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായത്.
നേപ്പാള്‍ സ്വദേശിയാണ് എന്‍.കെ സിംഗ്. പണം നഷ്ടപ്പെട്ടതോടെ നിക്ഷേപകര്‍ നല്കിയ പരാതിയില്‍ അഞ്ച് മലയാളികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേരളത്തില്‍ മാത്രം 15000 പേരുടെ പണം തട്ടിയെടുത്തുവെന്നാണ് സൂചന.
തട്ടിപ്പ് പുറത്തുവന്നതോടെ ഇയാള്‍ മുങ്ങിയിരുന്നു. വ്യാജപേരില്‍ വിദേശത്തേക്ക് കടന്ന ഇയാള്‍ മുംബൈയില്‍ തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റിലായത്. കേരളത്തിലും ഈ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. മുംബൈ ക്രൈംബ്രാഞ്ച് സംഘത്തില്‍ നിന്ന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയേക്കും.






