
ഹൈദാരാബാദ്: അവിവാഹിതരായ കമിതാക്കള്‍ക്ക് ഉല്ലാസ പാര്‍ക്കിലേക്ക്
പ്രവേശനം വിലക്കി. ഹൈദരാബാദിലെ ദൊമല്‍ഗുഡ ഇന്ദിരാപാര്ക്കിലേക്കാണ് അവിവാഹിതരായ ജോഡികളെ വിലക്കിയത്.
സംഭവം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച് വിവാദമായതോടെ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ പോസ്റ്റര്‍ അഴിച്ചുമാറ്റി. കോര്‍പ്പറേഷനിലെ താഴ്ന്ന റാങ്കിലുള്ള ജീവനക്കാരാണ് പോസ്റ്റര്‍ പതിച്ചതെന്നും അധികൃതര്‍ വിശദീകരിച്ചു.
ആക്ടിവിസ്റ്റ് മീര സംഘമിത്രയാണ് പ്രശ്നം മേയര്‍ ജി വിജയലക്ഷ്മിയെ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത്. സംഭവം മൗലികാവകാശ ലംഘനമാണെന്ന് ഇവര്‍ ആരോപിച്ചു.






