
ലഖ്നൊ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ നിലപാട് വ്യക്തമാക്കി ബിഎസ്പി. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുമായുള്ള സഖ്യമുണ്ടാക്കി മത്സരിച്ചപ്പോഴുള്ള കയ്പേറിയ അനുഭവങ്ങള്‍ പങ്കുവെച്ച സംഭവങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടാണ് ബിഎസ്പി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അതുകൊണ്ട് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് പോരാടുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയാണ് ശനിയാഴ്ച വ്യക്തമാക്കിയത്.
ബിഎസ്പി എപ്പോഴും പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമ്പോഴും തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും മിശ്ര പറഞ്ഞു. നിര്‍ണായക ബില്ലുകളില്‍ ബിഎസ്പി പലപ്പോഴും സര്‍ക്കാരുമായി വോട്ടുചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ദേശീയവും പൊതുജനവുമായ താല്‍പ്പര്യങ്ങളെക്കുറിച്ച് ശ്രദ്ധാപൂര്‍വ്വം ആലോചിച്ച ശേഷമാണ് ഇത് ചെയ്തതെന്നായിരുന്നു സതീഷ് ചന്ദ്ര മിശ്രയുടെ പ്രതികരണം. ദി ഇന്ത്യന്‍ എക്സ്പ്രസിനോടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുടെ പോരാട്ടം നരേന്ദ്ര മോദിക്കെതിരെയാണോ അതോ യോഗി ആദിത്യനാഥിനെതിരെയാണോ എന്ന ചോദ്യത്തിന് മിശ്ര നേരിട്ട് മറുപടി നല്‍കിയില്ല, പകരം വരുന്ന തിരഞ്ഞെടുപ്പ് യുപിക്ക് വേണ്ടിയാണ് മറിച്ച് രാജ്യത്തിന് വേണ്ടിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
യുപി തിരഞ്ഞെടുപ്പില്‍ ഒരു വശത്ത് യോഗിജിയും മറുവശത്ത് മായാവതിയുമാണ്. ബിഎസ്പി ആദിത്യനാഥ് സര്‍ക്കാരിനെ സംസ്ഥാനത്ത് നിന്ന് പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ വീണ്ടും അധികാരത്തിലെത്താന്‍ ദളിതുകളെയും ബ്രാഹ്മണരെയും ഒരുപോലെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളാണ് ബിഎസ്പി നടത്തിവരുന്നത്. ബിഎസ് അധികാരത്തിലെത്തിയാല്‍ ബ്രാഹ്മണരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മായാവതി ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രതിപക്ഷ ഐക്യം സംബന്ധിച്ച ബിഎസ്പിയുടെ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനെക്കുറിച്ചാണ് ബിഎസ്പി നേതാവ് പ്രതികരിച്ചത്. ഞങ്ങള്‍ക്ക് 40-41 എംപിമാര്‍ ഉണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു, പക്ഷേ അവര്‍ എന്താണ് ചെയ്തത്? രാജസ്ഥാനിലെ ഞങ്ങളുടെ എംഎല്‍എമാരെ അവര്‍ കൊണ്ടുപോയി ... ഹിമാചല്‍, മറ്റ് ചില സ്ഥലങ്ങളിലും കോണ്‍ഗ്രസ് ബിഎസ്പിയെ തകര്‍ക്കാന്‍ നിങ്ങള്‍ ഇതെല്ലാം ചെയ്യുന്നു . മറുവശത്ത്, ബിഎസ്പി എപ്പോഴും നിങ്ങളോടൊപ്പം നില്‍ക്കണമെന്ന് നിങ്ങള്‍ പറയുന്നു- മിശ്ര ചോദിക്കുന്നു. ഉത്തര്‍പ്രദേശില്‍ ത്രികോണ മത്സരം ഉടലെടുത്താല്‍ ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കില്ലെന്നാണ് ബിഎസ്പി വ്യക്തമാക്കിയിട്ടുള്ളത്.






