
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ് ഡിസ്ചാര്‍ജ് ആയ യുവതിക്കും വീട്ടുകാര്‍ക്കും നോട്ട് മാറ്റം വില്ലനായി. വീട്ടില്‍ പോകാനാകാതെ യുവതിയും വീട്ടുകാരും മണിക്കൂറുകളോളം ആശുപത്രിയില്‍ കുടുങ്ങി. കൊല്ലം അഞ്ചല്‍ സ്വദേശിയായ സിദ്ധിഖിന്റെ ഭാര്യ അന്‍ഷി ബീഗത്തെയാണ് ആശുപത്രി വലച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ആശുപത്രിയിലെത്തിയ ഇവര്‍ക്ക് 85000 രൂപയാണ് ചിലവായത്. ഇതില്‍ 40000 രൂപ നേരത്തേ തന്നെ അടച്ചിരുന്നു.
ഡിസ്ചാര്‍ജ് ആയ ശേഷം 45000 അടയ്ക്കാന്‍ ചെന്നപ്പോഴാണ് കുരുക്കിലായത്. ഇവരുടെ കൈവശം 1000, 500 നോട്ടുകളാണ് ഉണ്ടായിരുന്നത്. ഇത് സ്വീകരിക്കില്ലെന്ന് ആശുപത്രി അറിയിച്ചു. ഇതോടെ പണം ഉണ്ടാക്കാനുള്ള ഓട്ടത്തിലായി വീട്ടുകാര്‍. എടിഎം കാര്‍ഡ് ഉണ്ടെങ്കില്‍ പണം അടയ്ക്കാം എന്ന് ആശുപത്രി പറഞ്ഞെങ്കിലും കാര്‍ഡ് ഇല്ലാത്തതും ഇവര്‍ക്ക് വിനയായി.






