പോർഷെയുടെ സ്പോർട്സ് കാർ 911 കരേര എസ് സ്വന്തമാക്കി നടിയും ഗായികയുമായ മംമ്ത മോഹൻദാസ്. കൊച്ചിയിലെ പോര്‍ഷെ ഗ്യാരേജില്‍ നിന്നാണ് മംമ്ത തന്റെ പുതിയ വാഹനം സ്വന്തമാക്കിയത്.
സ്വപ്നം യാഥാര്‍ഥ്യമായ ദിവസമാണിന്ന്. നിനക്കുവേണ്ടി ഒരു വ്യാഴവട്ടക്കാലം കാത്തിരുന്ന ദിവസമാണിതെന്നുമാണ് വാഹനത്തിന്റെ ചിത്രം പങ്കുവെച്ച് മംമ്ത സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്. കുറച്ചു നാളുകൾക്കു മുൻപ്, ഹാർലി ഡേവിഡ്സൺ ബൈക്ക് ഓടിക്കുന്ന വിഡിയോ മംമ്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സ്പോര്‍ട്ടി ഭാവവും മികച്ച പെര്‍ഫോമെന്‍സുമാണ് 911 കരേര എസിന്റെ പ്രത്യേകത.
911 കരേര എസിന് കരുത്തേകുന്നത് 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ എന്‍ജിനാണ്. 2981 സിസിയില്‍ 444 ബി.എച്ച്.പി. പവറും പി.എസ് പവറും 530 എന്‍.എം ടോര്‍ക്കുമാണ് എൻജിൻ ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡാണ് ട്രാന്സ്മിഷന്. ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 306 കിലോമീറ്ററാണ്. 3.7 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് റിപ്പോർട്ട്.






