More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

സുരക്ഷയ്ക്കും റൈഡിംഗ് കംഫര്‍ട്ടിനും മുന്‍ഗണനയുള്ള അപ്ഡേറ്റുകള്‍ ; പള്‍സര്‍ 220F 2026 പതിപ്പ് പുറത്തിറക്കി ബജാജ് ഓട്ടോ

Authored by Web Desk | Last updated: 20 Jun 2026, 12:26 PM | 1 min read

Print
സുരക്ഷയ്ക്കും റൈഡിംഗ് കംഫര്‍ട്ടിനും മുന്‍ഗണനയുള്ള അപ്ഡേറ്റുകള്‍ ; പള്‍സര്‍ 220F 2026 പതിപ്പ് പുറത്തിറക്കി ബജാജ് ഓട്ടോ
ബജാജ് പള്‍സര്‍ 220F (Bajaj Pulsar 220F) മോട്ടോര്‍സൈക്കിളിന്റെ പുതിയ 2026 പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ബജാജ് ഓട്ടോ. കൂടുതല്‍ ജനപ്രിയമാക്കാന്‍ തക്കവണ്ണമുള്ള മാറ്റങ്ങളോടെയാണ് ബജാജ് ഓട്ടോ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 1.36 ലക്ഷം രൂപ മുതലാണ് രാജ്യത്തെ പള്‍സര്‍ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന 2026 മോഡലിന്റെ എക്സ്-ഷോറൂം വില തുടങ്ങുന്നത്. സുരക്ഷയ്ക്കും റൈഡിംഗ് കംഫര്‍ട്ടിനും മുന്‍ഗണന നല്‍കുന്ന അപ്ഡേറ്റുകളാണ് കമ്പനി ബൈക്കില്‍ നടപ്പാക്കിയിരിക്കുന്നത്.


കൂടുതല്‍ വെളിച്ചം നല്‍കുന്ന അത്യാധുനിക എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റും ആകര്‍ഷകമായ എല്‍ഇഡി പൊസിഷന്‍ ലൈറ്റുകളുമാണ് 2026 പള്‍സര്‍ 220F മോഡലിലെ സുപ്രധാന കൂട്ടിച്ചേര്‍ക്കല്‍. രാത്രികാലങ്ങളിലെ ദീര്‍ഘദൂര ഹൈവേ യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഈ പുതിയ ലൈറ്റിംഗ് സജ്ജീകരണം റൈഡര്‍മാരെ സഹായിക്കും. മുമ്പ് വിപണിയിലുണ്ടായിരുന്ന മോഡലുകളില്‍ ലോ ബീമിനായി പ്രൊജക്ടറും ഹൈ ബീമിനായി മള്‍ട്ടി-റിഫ്ലക്ടര്‍ യൂണിറ്റുമായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ പുതിയ 2026 മോഡലില്‍ ലോ, ഹൈ ബീമുകള്‍ ഒന്നിച്ച് ക്രമീകരിച്ചിരിക്കുന്ന സിംഗിള്‍ എല്‍ഇഡി പ്രൊജക്ടര്‍ യൂണിറ്റാണ് ബജാജ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലൈറ്റിംഗ് സംവിധാനത്തിലെ ഈ സുപ്രധാനം മാറ്റങ്ങള്‍ വരുത്തിയതൊഴിച്ചാല്‍, മോട്ടോര്‍സൈക്കിളിന്റെ ഡിസൈനിലോ മെക്കാനിക്കല്‍ ഘടനയിലോ ബജാജ് യാതൊരു മാറ്റവും വരുത്തിയിട്ടില്ല.


220 സിസി, എയര്‍/ഓയില്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ DTS-i എഞ്ചിനാണ് ഈ ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 8,500 ആര്‍പിഎമ്മില്‍ 20.1 bhp പവറും 7,000 ആര്‍പിഎമ്മില്‍ 18.55 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കാന്‍ ശേഷിയുള്ളതാണ്. ഈ കരുത്തുറ്റ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. സിറ്റി, ഹൈവേ റൈഡുകളില്‍ സുഗമമായ ഗിയര്‍ ഷിഫ്റ്റിംഗും മികച്ച ഡ്രൈവിംഗ് കണ്‍ട്രോളും നല്‍കാന്‍ ഇത് റൈഡര്‍മാരെ സഹായിക്കും.


അത്യാധുനിക ഓള്‍-എല്‍ഇഡി ലൈറ്റിംഗ് സജ്ജീകരണത്തിന് പുറമെ പുത്തന്‍ ടെക് ഫീച്ചറുകളാല്‍ സമ്പന്നമാണ് പുത്തന്‍ പള്‍സര്‍ 220F. സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി ഒരു മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ടും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പുതിയ എല്‍സിഡി (LCD) ഡിസ്‌പ്ലേയും ഈ പതിപ്പില്‍ ബജാജ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കുന്ന ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ (Turn-by-turn navigation) സംവിധാനവും കോള്‍/എസ്എംഎസ് അലേര്‍ട്ടുകളും ഈ ആധുനിക ഡിസ്‌പ്ലേയിലൂടെ റൈഡര്‍മാര്‍ക്ക് ലഭ്യമാകും.





Tags

  • auto news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയിലെ ആദ്യത്തെ ഫ്‌ലെക്‌സ് ഫ്യുവല്‍ കാറുമായി മാരുതി സുസുക്കി

ഇന്ത്യയിലെ ആദ്യത്തെ ഫ്‌ലെക്‌സ് ഫ്യുവല്‍ കാറുമായി മാരുതി സുസുക്കി

ബേസ് പായ്ക്ക് വണ്‍ മോഡലുകളുടെ വിതരണം ആരംഭിച്ച് മഹീന്ദ്ര ; ഒരുക്കിയിരിയ്ക്കുന്നത് വമ്പന്‍ ഫീച്ചറുകള്‍

ബേസ് പായ്ക്ക് വണ്‍ മോഡലുകളുടെ വിതരണം ആരംഭിച്ച് മഹീന്ദ്ര ; ഒരുക്കിയിരിയ്ക്കുന്നത് വമ്പന്‍ ഫീച്ചറുകള്‍

പോര്‍ഷ ഏറ്റവും പുതിയ കാര്‍ ;   Porsche 911 GT3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

പോര്‍ഷ ഏറ്റവും പുതിയ കാര്‍ ; Porsche 911 GT3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

പഴയ പോലെ അല്ല ; X440 ശ്രേണിയിലെ മുഴുവന്‍ മോഡലുകളുടെയും വില കൂട്ടി ഹാര്‍ലി ഡേവിഡ്സണ്‍

പഴയ പോലെ അല്ല ; X440 ശ്രേണിയിലെ മുഴുവന്‍ മോഡലുകളുടെയും വില കൂട്ടി ഹാര്‍ലി ഡേവിഡ്സണ്‍

ഇന്ത്യയില്‍ അസംബിള്‍ ചെയ്ത മിനി കണ്‍ട്രിമാന്‍ C വിപണിയില്‍ അവതരിപ്പിച്ചു

ഇന്ത്യയില്‍ അസംബിള്‍ ചെയ്ത മിനി കണ്‍ട്രിമാന്‍ C വിപണിയില്‍ അവതരിപ്പിച്ചു

ഏറ്റവും പുതിയ ഇലക്ട്രിക് കാറായ eC3X ഔദ്യോഗികമായി അവതരിപ്പിച്ച് സിട്രണ്‍

ഏറ്റവും പുതിയ ഇലക്ട്രിക് കാറായ eC3X ഔദ്യോഗികമായി അവതരിപ്പിച്ച് സിട്രണ്‍