More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

പഴയ പോലെ അല്ല ; X440 ശ്രേണിയിലെ മുഴുവന്‍ മോഡലുകളുടെയും വില കൂട്ടി ഹാര്‍ലി ഡേവിഡ്സണ്‍

Authored by Web Desk | Last updated: 19 Jun 2026, 1:17 PM | 2 min read

Print
പഴയ പോലെ അല്ല ; X440 ശ്രേണിയിലെ മുഴുവന്‍ മോഡലുകളുടെയും വില കൂട്ടി ഹാര്‍ലി ഡേവിഡ്സണ്‍
തങ്ങളുടെ X440 ശ്രേണിയിലെ മുഴുവന്‍ മോഡലുകളുടെയും വില പുതുക്കി നിശ്ചയിച്ചിരിക്കുകയാണ് ബിഗ് ബൈക്ക് ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്സണ്‍. വിവിഡ്, S, T എന്നീ മൂന്ന് വകഭേദങ്ങള്‍ക്കും ഇനി മുതല്‍ പുതിയ വില നല്‍കേണ്ടി വരും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അവതരിപ്പിച്ച X440 T പതിപ്പിന് ലഭിക്കുന്ന ആദ്യത്തെ വില വര്‍ധനവാണിത്. മൂന്ന് വകഭേദങ്ങളില്‍ ഏറ്റവും വലിയ വില വര്‍ധനവും ഇതിനാണ് ലഭിക്കുന്നത്.


ഹാര്‍ലി ഡേവിഡ്സണ്‍ X440 ശ്രേണിയിലേക്കുള്ള എന്‍ട്രി പോയിന്റായി പ്രവര്‍ത്തിക്കുന്ന വിവിഡിന് 1,000 രൂപയുടെ ഏറ്റവും ചെറിയ വര്‍ധനവാണ് ലഭിക്കുന്നത്. അതിന്റെ പുതുക്കിയ എക്‌സ്‌ഷോറൂം വില 2.36 ലക്ഷം രൂപയായി മാറി. അടുത്തതായി മുമ്പ് 2.55 ലക്ഷം രൂപ വിലയുണ്ടായിരുന്ന X440 S ഇപ്പോള്‍ 4,000 രൂപ വര്‍ധിച്ച് 2.59 ലക്ഷം രൂപയിലെത്തി. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന മോഡലായ X440 T മോഡലിന് 5,000 രൂപയുടെ ഏറ്റവും വലിയ വര്‍ധനവാണ് ലഭിക്കുന്നത്. ഇതോടെ X440 T ഇനി സ്വന്തമാക്കണമെങ്കില്‍ 2.84 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടി വരിക. വില കൂടിയെങ്കിലും മറ്റ് പരിഷ്‌ക്കാരങ്ങളൊന്നും മോട്ടോര്‍സൈക്കിളുകളില്‍ കമ്പനി വരുത്തിയിട്ടില്ല.


ടൂ-വാല്‍വ്, 440 സിസി, എയര്‍-ഓയില്‍ കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് ഹാര്‍ലി ഡേവിഡ്സണ്‍ X440 റോഡ്സ്റ്ററിന്റെ ഹൃദയം. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 27.6 bhp പവറില്‍ പരമാവധി 38 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. മെക്കാനിക്കല്‍ വശങ്ങളിലേക്ക് വന്നാല്‍ സസ്പെന്‍ഷനായി മുന്‍വശത്ത് KYB-യില്‍ നിന്നുള്ള 43 mm ഡ്യുവല്‍ കാട്രിഡ്ജ് അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ 7-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റ്മെന്റുള്ള ഗ്യാസ് ചാര്‍ജ്ഡ് ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബറുകളുമാണ് ഹാര്‍ലി ഡേവിഡ്സണ്‍ ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗ് സിസ്റ്റത്തില്‍ മുന്‍വശത്ത് 320 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌ക്കുമാണ് കമ്പനി നല്‍കുന്നത്.


ഡ്യുവല്‍ ചാനല്‍ എബിഎസിന്റെ സപ്പോര്‍ട്ടും ലഭിക്കുന്നതാണ്. 18 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് റിയര്‍ വീലുമായി മോട്ടോര്‍സൈക്കിള്‍ അലോയ് അല്ലെങ്കില്‍ സ്പോക്ക് വീലുകളില്‍ ലഭ്യമാണ്. ടയര്‍ സൈസിലേക്ക് വന്നാല്‍ മുന്‍വശത്ത് 100/90 സെക്ഷനും പിന്നില്‍ 140/70 സെക്ഷനുമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ട്രാക്ഷന്‍ കണ്‍ട്രോള്‍, ഫ്‌ലാഗ്ഷിപ്പ് വേരിയന്റിലെ TFT സ്‌ക്രീന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയാണ് ബൈക്കിലെ പ്രധാന ഫീച്ചറുകള്‍. X440 T മറ്റ് രണ്ട് വേരിയന്റുകളെ അപേക്ഷിച്ച് കൂടുതല്‍ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്


റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, രണ്ട് റൈഡിംഗ് മോഡുകള്‍, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്വിച്ചബിള്‍ ABS എന്നിവയുള്‍പ്പെടെ നിരയിലെ ഏറ്റവും സമഗ്രമായ ഉപകരണ പാക്കേജാണ് T വാഗ്ദാനം ചെയ്യുന്നത്. റീഡിസൈന്‍ ചെയ്ത റിയര്‍ സബ്‌ഫ്രെയിം, പുതുക്കിയ ടെയില്‍ സെക്ഷന്‍, പുനര്‍നിര്‍മ്മിച്ച ഗ്രാബ് റെയിലുകള്‍ എന്നിവയെല്ലാമാണ് ഇതിലെ ഹൈലൈറ്റുകള്‍. ഹാര്‍ലി ഡേവിഡ്സണ്‍ ഡീലര്‍ഷിപ്പുകള്‍, പ്രീമിയ ഡീലര്‍ഷിപ്പുകള്‍, തെരഞ്ഞെടുത്ത ഹീറോ ഡീലര്‍ഷിപ്പുകള്‍ എന്നിവ വഴിയാണ് നിലവില്‍ X440 റോഡ്സ്റ്ററിന്റെ വില്‍പ്പന നടക്കുന്നത്.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയിലെ ആദ്യത്തെ ഫ്‌ലെക്‌സ് ഫ്യുവല്‍ കാറുമായി മാരുതി സുസുക്കി

ഇന്ത്യയിലെ ആദ്യത്തെ ഫ്‌ലെക്‌സ് ഫ്യുവല്‍ കാറുമായി മാരുതി സുസുക്കി

ബേസ് പായ്ക്ക് വണ്‍ മോഡലുകളുടെ വിതരണം ആരംഭിച്ച് മഹീന്ദ്ര ; ഒരുക്കിയിരിയ്ക്കുന്നത് വമ്പന്‍ ഫീച്ചറുകള്‍

ബേസ് പായ്ക്ക് വണ്‍ മോഡലുകളുടെ വിതരണം ആരംഭിച്ച് മഹീന്ദ്ര ; ഒരുക്കിയിരിയ്ക്കുന്നത് വമ്പന്‍ ഫീച്ചറുകള്‍

പോര്‍ഷ ഏറ്റവും പുതിയ കാര്‍ ;   Porsche 911 GT3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

പോര്‍ഷ ഏറ്റവും പുതിയ കാര്‍ ; Porsche 911 GT3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

സുരക്ഷയ്ക്കും റൈഡിംഗ് കംഫര്‍ട്ടിനും മുന്‍ഗണനയുള്ള അപ്ഡേറ്റുകള്‍ ; പള്‍സര്‍ 220F 2026 പതിപ്പ് പുറത്തിറക്കി ബജാജ് ഓട്ടോ

സുരക്ഷയ്ക്കും റൈഡിംഗ് കംഫര്‍ട്ടിനും മുന്‍ഗണനയുള്ള അപ്ഡേറ്റുകള്‍ ; പള്‍സര്‍ 220F 2026 പതിപ്പ് പുറത്തിറക്കി ബജാജ് ഓട്ടോ

ഇന്ത്യയില്‍ അസംബിള്‍ ചെയ്ത മിനി കണ്‍ട്രിമാന്‍ C വിപണിയില്‍ അവതരിപ്പിച്ചു

ഇന്ത്യയില്‍ അസംബിള്‍ ചെയ്ത മിനി കണ്‍ട്രിമാന്‍ C വിപണിയില്‍ അവതരിപ്പിച്ചു

ഏറ്റവും പുതിയ ഇലക്ട്രിക് കാറായ eC3X ഔദ്യോഗികമായി അവതരിപ്പിച്ച് സിട്രണ്‍

ഏറ്റവും പുതിയ ഇലക്ട്രിക് കാറായ eC3X ഔദ്യോഗികമായി അവതരിപ്പിച്ച് സിട്രണ്‍