
തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഒരു ഭവനസന്ദര്‍ശനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്.ചെന്നൈയ്ക്കു സമീപമുള്ള മാമലപുരത്തെ നരിക്കുറുവര്‍ വിഭാഗത്തിന്റെ വീട്ടിലാണ് സ്റ്റാലിന് എത്തിയത്. കഴിഞ്ഞ ദിവസം മാമലപുരത്തെ സ്ഥലന്യാന പെരുമാള്‍ ക്ഷേത്രത്തിലെ അന്നദാന പന്തലില്‍ നിന്ന് നരിക്കുറവര്‍ വിഭാഗത്തിലുള്ള അശ്വിനിയെയും സമുദായ അംഗങ്ങളെയും തൊട്ടുകൂടായ്മ ആരോപിച്ച് ആട്ടിയിറക്കിയിരുന്നു. ആ രോഷം അശ്വനിയുടെ വാക്കുകളിലൂടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി സ്റ്റാലിന് ഈ വിഭാഗത്തിന്റെ വീടുകളില്‍ എത്തിയത്. ആ സന്ദര്‍ശനത്തെ വാനോളം പുകഴ്തത്തിയും അഭിനന്ദനം അറിയിച്ചുമുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.
സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി 282 പേര്‍ക്ക് പട്ടയവും ജാതി സര്‍ട്ടിഫിക്കറ്റും നല്‍കിയിരുന്നു. ആ നടപടിയെ അഭിനന്ദിച്ച് ഇപ്പോള്‍ താരദമ്പതിമാരായ സൂര്യയും ജ്യോതികയും രംഗത്തെത്തി. ‘‘തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഗോത്രവര്‍ഗ്ഗക്കാരുടെ വീട് തേടിയെത്തി നല്‍കിയത് വെറും പട്ടയം മാത്രമല്ല, അതൊരു പ്രതീക്ഷയാണ്.കാലാകാലങ്ങളായി തുടരുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയാണിത്’’ എന്നാണ് സൂര്യ ട്വിറ്ററില്‍ കുറിച്ചത്.
மாண்புமிகு தமிழக முதல்வர் @mkstalin அவர்கள் எளிய பழங்குடிமக்களின் இல்லம் தேடிச்சென்று வழங்கியிருப்பது வெறும் பட்டா அல்ல, புதிய நம்பிக்கை. காலங்காலமாக தொடரும் எளிய மக்களின் இன்னல்களுக்கு, நிரந்தர தீர்வு கிடைக்கும் என்கிற நம்பிக்கையை அளித்துள்ளது… https://t.co/DRLkJLn14n
— Suriya Sivakumar (@Suriya_offl) November 4, 2021
സത്യം നടപ്പാക്കുന്നതാണ് നീതിയെന്ന് ജ്യോതികയും കുറിച്ചു. ‘‘എന്റെ ഹൃദയത്തില്‍ നിന്ന് വരുന്ന വാക്കുകളാണിത്. പ്രവൃത്തിയിലെ സത്യമാണ് നീതി. അത് നിങ്ങള്‍ പ്രവൃത്തിയിലൂടെ തെളിയിച്ചു. ആളുകളുടെ പ്രശ്നങ്ങള്‍ കഴിയുന്ന രീതിയില്‍ പരിഹരിച്ചും നടപടികള്‍ പെട്ടെന്ന് എടുത്തും നേതൃത്വം എന്നത് ഒരു പദവി മാത്രമല്ലെന്ന് നിങ്ങള്‍ തെളിയിച്ചു’’ ഇങ്ങനെ തുടങ്ങുന്നു ജ്യോതികയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
തമിഴ് നാട് നാടോടി ആദിമ ഗോത്രവര്‍ഗ്ഗമായ നരിക്കുറുവര്‍, വേട്ടയാടി പിടിക്കുന്നതിനെ തിന്നും പുറമ്പോക്കില്‍ കുടില്‍ കെട്ടി താമസിക്കുകയും ചെയ്യുന്നവരാണ്. ഹിന്ദുസമുദായത്തിലെ മറ്റ് ജാതിവിഭാഗങ്ങളൊന്നും ഇവരെ അടുപ്പിക്കില്ല. ഭൂമിയില്‍ ഇവര്‍ ജീവിക്കുന്നതിന്റെ യാതൊരു തെളിവുകളും ഈ വിഭാഗങ്ങള്ക്കുണ്ടാവില്ല. ഒരു സര്‍ക്കാര്‍ രേഖകളിലും ഇവരുടെ പേര് ഉണ്ടാവില്ല. അത്രയ്ക്കും പിന്നാക്കം നില്ക്കുന്ന നരിക്കുറുവര്‍, ഇരുളര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട 282 പേര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റും പട്ടയവും നല്കിയ നടപടിയെ സ്വാഗതം ചെയ്തായിരുന്നു സൂര്യയുടെയും ജ്യോതികയും മുഖ്യമന്ത്രിക്ക്അഭിനന്ദനം അറിയിച്ചത്.





