
മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിയായ ഫാത്തിമ ലത്തീഫിനെ കുടുംബത്തിന് നഷ്ടമായിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികയുന്നു. മദ്രാസില്‍ ഉപരിപഠനത്തിനു പോയ ഫാത്തിമയെ 2019 നവംബര്‍ 9ന് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 21 മാസമായി കേസ് സിബിഐ അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരും ഫലവും ഉണ്ടായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ പിതാവ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായും,തമിഴ്നാട് മുഖ്യമന്ത്രി എംകെ സറ്റാലിനുമായും അടുത്തയാഴ്ച കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ,നവംബര്‍ 11ന് ചെന്നൈ സിബിഐ കോടതിയില്‍ ഫാത്തിമയുടെ പിതാവ് ഹാജരാകുന്നതിനുളള നോട്ടീസ് സിബിഐ അയച്ചു. 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനാണ് ഈ നോട്ടീസ് അയച്ചിരിക്കുന്നത്.






