
വിശാഖപട്ടണം: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംണ്ടിനെതിരെ ചേതേശ്വര്‍ പൂജാരയ്ക്കും ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും സെഞ്ച്വറി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് ഇന്ത്യ നേടിയിരുന്നു. എന്നാല്‍ ഒടുവില്‍ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ 63 ഓവറില്‍ 232 റണ്‍സ് എന്ന നിലയിലാണ്.
കരിയറിലെ അമ്പതാം ടെസ്റ്റ് മത്സരം സെഞ്ച്വറിയടിച്ച് അവിസ്മരണീയമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍. 20 റണ്‍സ് എടുത്ത മുരളി വിജയയുടെ വിക്കറ്റും കെ.എല്‍. രാഹുലിന്റെ വിക്കറ്റുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഒന്നാം ടെസ്റ്റില്‍ അവസാനദിവസം കഷ്ടപ്പെട്ട് നേടിയ സമനിലയുമായി എത്തുന്ന ഇന്ത്യയ്ക്ക് വിശാഖപ്പട്ടണത്തെ രണ്ടാം ടെസ്റ്റ് നിര്‍ണായകമാണ്.


