
ലോസാഞ്ചലസ്: ബെല്‍ജിയത്തിനെതിരേ നടന്ന ഫുട്‌ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഗോളടിച്ചതിനു പിന്നാലെ സ്‌പെയിന്റെ മൈക്കിള്‍ മെറീനോ നടത്തിയ ആഹ്‌ളാദ പ്രകടനം ശ്രദ്ധ നേടി.
ഗോളടിച്ചതിനു പിന്നാലെ മെറീനോ കോര്‍ണര്‍ ഫ്‌ളാഗിനടുത്തേക്ക് ഓടി ഒരുവലം വച്ചു. പോര്‍ചുഗലിനെതിരേ നടന്ന പ്രീ ക്വാര്‍ട്ടറിനും മെറീനോ സമാനമായി ആഘോഷിച്ചിരുന്നു. പിതാവ് ഒസാസുനയുടെ താരമായിരുന്ന എയ്‌ഞ്ചല്‍ മെറീനോ സമാനമായാണ് ഗോള്‍ ആഘോഷിച്ചിരുന്നത്. എയ്‌ഞ്ചല്‍ മെറീനോയുടെ ആഘോഷത്തിനും കാരണമുണ്ട്. മാതാവിന് സുഖമില്ലാതിരിക്കേ എയ്‌ഞ്ചല്‍ മെറീനോയ്‌ക്കു കളിക്കേണ്ടി വന്നു. താന്‍ മാതാവിനായി ഗോളടിക്കുമെന്നു വാക്കു നല്‍കിയ ശേഷമാണ് എയ്‌ഞ്ചല്‍ മെറീനോ കളിക്കളത്തിലേക്കു പോയത്.
എയ്‌ഞ്ചല്‍ ഗോളടിക്കുകയും ആഘോഷത്തിന്റെ ഭാഗമായി കോര്‍ണര്‍ ഫ്‌ളാഗിന് ഒരുവട്ടം വലം വയ്‌ക്കുകയും ചെയ്‌തു. എയ്‌ഞ്ചല്‍ മെറീനോ ഒസാസുനയുടെ താരവും കോച്ചുമായിരുന്നു. 30 വയസുകാരനായ മൈക്കിള്‍ സ്‌പെയിനായി 49 മത്സരങ്ങളിലായി 12 ഗോളുകളടിച്ചു. സ്‌പെയിന്റെ അണ്ടര്‍ 19, 21 ടീമുകളിലും ഒളിമ്പിക്‌സിലും കളിച്ചു. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ ആഴ്‌സണലിന്റെ താരമാണ്.





