
കോവിഡിനെതിരെയുള്ള ആന്റിബോഡികള് മുലപ്പാല് ഉത്പാദിപ്പിക്കുമെന്ന് പുതിയ പഠനം. കോവിഡ് ബാധിതരായ മുലയൂട്ടുന്ന അമ്മമാരിലും, രോഗത്തിനെതിരെ വാക്സിനേഷന് എടുത്ത മുലയൂട്ടുന്ന അമ്മമാരിലുമാണ് കോവിഡ് വൈറസിന് എതിരെയുള്ള ആന്റിബോഡികള് ഉത്പാദിപ്പിക്കുന്നു എന്നതാണ് പുതിയ പഠനങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.
എന്നാല് ജാമ പീഡിയാട്രിക്സ് ജേണൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ, മുലപ്പാലിലെ ആന്റിബോഡികൾക്ക് കോവിഡ് വൈറസിൽ നിന്നും കുട്ടികൾക്ക് സംരക്ഷിതത്വം നൽകുന്നില്ലെന്നും പറയുന്നുണ്ട്. മുലപ്പാലിലെ ആന്റിബോഡികളുടെ അളവ് നിർണ്ണയിക്കാൻ വേണ്ടി ഗവേഷകർ 77 മുലയൂട്ടുന്ന അമ്മമാരിൽ പരീക്ഷണം നടത്തി. കോവിഡ് രോഗ ബാധിതരായ 47 മുലയൂട്ടുന്ന അമ്മമാരിലും ഇതിൽ കോവിഡ് വാക്സിൻ സ്വീകരിച്ച 30 അമ്മമാരിലെയും സാമ്പിളുകളാണ് ഇതിനായി ശേഖരിച്ചത്.
രോഗ പ്രതിരോധശേഷിയുള്ള അമ്മമാരുടെ മുലപ്പാലിൽ നിന്നും കോവിഡ് വൈറസിന് എതിരെ ഉയർന്ന അളവിലുള്ള 'ഇമ്യൂണോഗ്ലോബുലിൻ എ' (IgA) ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നതായി പഠനത്തിൽ കണ്ടെത്തി. അതേസമയം, വാക്സിൻ എടുത്ത പ്രതിരോധശേഷി ശക്തമായവരിൽ 'ഇമ്യൂണോഗ്ലോബുലിൻ ജി ' (IgG) ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നതായും പഠനം റിപ്പോർട്ട് ചെയ്യുന്നു.
പഠന ഗവേഷകർ പറയുന്നത് അനുസരിച്ച്, രണ്ട് ആന്റിബോഡികളും കോവിഡിന് എതിരെ നിഷ്പക്ഷമായി പ്രവർത്തിക്കുന്നു. ഇമ്യൂണോഗ്ലോബുലിൻ എ, ഇമ്യൂണോഗ്ലോബുലിൻ ജി എന്നീ ആന്റിബോഡികൾക്ക് ആദ്യമായാണ് ഇത്തരം പഠന റിപ്പോർട്ടുകൾ കണ്ടെത്തുന്നത്. പഠനം പറയുന്നത് അനുസരിച്ച് ഒരു ആന്റിബോഡി ഒരു കോശത്തെ ഒരു പകർച്ചവ്യാധി കണികയിൽ നിന്നും സംരക്ഷിക്കുന്നു.
"ഈ ആന്റിബോഡികൾ പ്രവർത്തനക്ഷമമാണെന്നും കോവിഡ് വൈറസിനെ നിർവീര്യമാക്കാൻ കഴിയുമെന്നും," പഠന സഹ-ലേഖകൻ, റോച്ചസ്റ്റർ മെഡിക്കൽ സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസർ ബ്രിഡ്ജറ്റ് യംഗ് പറഞ്ഞു. "ഈ പഠനങ്ങളിൽ ആവേശകരമായ കണ്ടെത്തലുകളിലൊന്നാണ് ഇത്, കോവിഡ് അണുബാധയുള്ള രണ്ട് അമ്മമാരിൽ നിന്നും വാക്സിനേഷൻ സ്വീകരിക്കുച്ച അമ്മമാരിൽ നിന്നും മുലപ്പാൽ കൊണ്ട് വൈറസിനെ നിർവീര്യമാക്കാൻ കഴിയുന്ന ആന്റിബോഡികൾ അടങ്ങിയിരിക്കുന്നതായി" യംഗ് പറഞ്ഞു.
രോഗം ബാധിച്ചതിന് ശേഷമുള്ള ആന്റിബോഡികൾ പരിശോധിച്ചതിലെ ഏറ്റവും ദൈർഘ്യമേറിയ കാലയളവിനെയാണ് ഈ പഠനം പ്രതിനിധീകരിക്കുന്നത്. അണുബാധയ്ക്ക് ശേഷം മൂന്ന് മാസത്തേക്ക് ഈ ആന്റിബോഡികൾ ഉണ്ടെന്ന് ഫലങ്ങൾ കാണിക്കുന്നതായി ഗവേഷകർ പറഞ്ഞു.വാക്സിനേഷൻ എടുത്ത അമ്മമാരിൽ, ശരാശരി വാക്സിനേഷൻ എടുത്ത് കഴിഞ്ഞ് മൂന്ന് മാസത്തേക്ക് ആന്റിബോഡികളിൽ നേരിയ തോതിൽ ഉണ്ടാകുമെന്ന് പഠനത്തിന്റെ തെളിവുകളിൽ കണ്ടെത്തി കഴിഞ്ഞു.
"മുലപ്പാലിലെ ആന്റിബോഡികൾ പ്രതിരോധ ശേഷിയുമായി പൊരുത്തപ്പെടുന്നു," യുആർഎംസിയിലെ പീഡിയാട്രിക് അലർജി ആൻഡ് ഇമ്മ്യൂണോളജി ചീഫ്, പഠന സഹ-എഴുത്തുകാരി കിർസി ജാർവിനെൻ-സെപ്പോ പറഞ്ഞു. "കുറച്ച് മാസങ്ങൾക്ക് ശേഷം, ആന്റിബോഡികൾ കുറഞ്ഞ് തുടങ്ങുമെന്നും," ജാർവിനൻ-സെപ്പോ പറഞ്ഞു.
എന്നാൽ, ഈ മുലപ്പാലിലെ ആന്റിബോഡികൾക്ക് മുലയൂട്ടുന്ന കുട്ടികളിൽ കോവിഡിനെതിരെ സംരക്ഷണം നൽകാൻ കഴിയുമോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും യുഎസിലെ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഉൾപ്പെടെയുള്ള സംഘം അഭിപ്രായപ്പെട്ടു. "കുട്ടികൾ കോവിഡ് രോഗത്തിൽ നിന്നും സംരക്ഷിക്കപ്പെടുമെന്ന് പഠനം സൂചിപ്പിക്കുന്നില്ല, ശിശുക്കൾക്കും കുട്ടികൾക്കുമുള്ള വാക്സിനേഷന് മുലപ്പാലിലെ ആന്റിബോഡികൾ പകരമാകില്ലെന്നും," ജാർവിനൻ-സെപ്പോ കൂട്ടിച്ചേർത്തു.







Comments