ഫുട്ബോള്‍ ഇതിഹാസം ഡീ മറഡോണക്കെതിരെ ഗുരുതര ആരോപണവുമായി ക്യൂബന്‍ വനിത. മാവിസ് അല്‍വാരസ് റെഗോ എന്ന 37 വയസുകാരിയായ സ്ത്രീയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മാവിസ് അല്‍വാരസ് റെഗോക്ക് 20 വര്‍ഷങ്ങള്‍ക്കുമുമ്പ് മറഡോണയുമായി ബന്ധമുണ്ടായിരുന്നു. ബലാത്സംഗം ഉള്‍പ്പടെയുള്ള ശാരീരിക പീഡനങ്ങളും ഇഷ്ടത്തിന് വിരുദ്ധമായി പിടിച്ചുവയ്ക്കലുമാണ് മറഡോണക്കെതിരെയും അദ്ദേഹത്തിന്റെ സൗഹൃദ സംഘത്തിനെതിരെയും മാവിസ് ആരോപിച്ചത്. മറഡോണയുമായി അഞ്ച് വര്‍ഷത്തോളം നീണ്ടുനിന്ന ബന്ധത്തിനിടെ തനിക്ക് കൊടിയ മര്‍ദനങ്ങളും പീഡനങ്ങളും ഏല്‍ക്കേണ്ടി വന്നതായി അവര്‍ കോടതിയില്‍ തുറന്നു പറഞ്ഞു. അന്ന് മറഡോണയുടെ കൂടെയുണ്ടായിരുന്ന നാലുപേര്‍ക്കെതിരെ മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് കൊടുത്തിരിക്കുന്നത്.
2001ലാണ് സംഭവം. അന്ന് മറഡോണയ്ക്ക് 40 വയസും അല്വരാസിന് 16 വയസുമായിരുന്നു പ്രായം. ഹവാനയിലെ ഒരു ക്ലിനിക്കില്‍ വെച്ചാണ് മാറഡോണ തന്നെ ബലാത്സംഗം ചെയ്തതെന്ന് അല്‍വരാസ് വ്യക്തമാക്കി. എന്റെ വായ മറഡോണ പൊത്തിപ്പിടിച്ചു. എനിക്ക് ഒന്നും ചെയ്യാനായില്ല. അതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും തനിക്ക് താല്പര്യമില്ലെന്ന് യുവതി പറയുന്നു.
ഒരു യാത്രയ്ക്ക് തൊട്ടുമുമ്പ് മയക്കുമരുന്നിന് അടിമയായി ചികിത്സയ്ക്കായി ക്യൂബയിലെത്തിയപ്പോഴാണ് ഫുട്ബോള്‍ താരത്തെ താന്‍ ആദ്യമായി കണ്ടതെന്നും അല്‍വാരസ് പറഞ്ഞു.






