
അമേരിക്ക: മിഷിഗണിലെ ഓക്സ്ഫോഡ് ഹൈ സ്കൂളില്‍ നടന്ന വെടിവെയ്പ്പില്‍ പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥി മൂന്ന് സഹപാഠികളെ വെടിവെച്ച് കൊലപ്പെടുത്തി. കൂടാതെ അധ്യാപകനുള്‍പ്പെടെ 8 പേര്‍ക്ക് പരിക്കേറ്റു. അതേസമയം വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്.
ഇരുപതോളം റൗണ്ട് ഇയാള്‍ വെടിവെച്ചതായിട്ടാണ് പോലീസ് പറയുന്നത്. പരിക്കേറ്റവരില്‍ ഒരാളൊഴിച്ച് ബാക്കിയെല്ലാംവരും വിദ്യാര്‍ത്ഥികളാണ്. വെടിവെയ്പ്പിനുളള കാരണം എന്താണെന്ന് പോലീസിന് വ്യക്തമായിട്ടില്ല. പരിക്കേറ്റ രണ്ട് പേരെ സര്‍ജറിക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുളളവരുടെ നില ഗുരുതരമല്ല.






