
സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷമാക്കുകയാണ് തമിഴകവും ആരാധകരും. വിവിധ മേഖലകളിലുള്ള നിരവധി ആളുകള്‍ രജനികാന്തിന്റെ ആശംസകളുമായി എത്തിയിട്ടുണ്ട്. ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ് തമിഴകത്തിന്റെ സ്വന്തം രജനികാന്തിന് പിറന്നാള്‍ ആശംസ നേരുന്നതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
രജനികാന്തിന്റെ ചിത്രം നെഞ്ചില്‍ ടാറ്റൂ ചെയ്തു കൊണ്ടാണ് ഹര്ഭജന് സിംഗ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. “എന്റെ നെഞ്ചിൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ചിത്രമുണ്ട്, സൂപ്പര്‍സ്റ്റാര്‍. നിങ്ങള്‍ തന്നെയാണ് 80 കളുടെ ബില്ല, 90കളുടെ ബാഷ, 2കെയുടെ അണ്ണാത്തെ. തലൈവയാണ് സിനിമാലോകത്തെ ഏക സൂപ്പർതാരം @രജിനികാന്ത്, ജന്മദിനാശംസകൾ’’ എന്നാണ് ഹര്ഭജന് ചിത്രത്തിനൊപ്പം തമിഴില്‍ കുറിച്ചത്.
"என் மாருமேல சூப்பர் ஸ்டார்"
80's பில்லாவும் நீங்கள் தான்
90's பாட்ஷாவும் நீங்கள் தான்
2k அண்ணாத்த நீங்கள் தான். சினிமா பேட்டையோட ஒரே சூப்பர் ஸ்டார் தலைவா @rajinikanth அவர்களுக்கு இனிய பிறந்தநாள் வாழ்த்துகள் #HBDSuperstarRajinikanth #SuperstarRajinikanth #ரஜினிகாந்த் pic.twitter.com/Tstolu51RB— Harbhajan Turbanator (@harbhajan_singh) December 12, 2021
ട്വിറ്ററില്‍ ഹര്‍ഭജന്റെ പോസ്റ്റ് വന്നതോടെ കമന്റുകളുമായി രജനി ആരാധകരും എത്തി. തലൈവര്‍ ഫാന്‍ ആണോന്നാണ് പലരും ഹര്‍ഭജനോട് ചോദിക്കുന്നത്. ആരാധകനാണെന്ന് തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണമെന്നും ചിലര്‍ ചോദിക്കുന്നു. ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവിധി പേരാണ് ചിത്രം റീട്വീറ്റ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്. സച്ചിന് അടക്കമുള്ളവരും രജനിക്ക് ആശംസകളുമായി എത്തി.
തമിഴകത്തിന്റെ സ്വന്തം താരത്തിന് ആശംസകള്‍ നിറയുകയാണ്. സിരുത്തെ ശിവ സംവിധാനം ചെയ്ത ‘അണ്ണാത്തെ’യാണ് രജനികാന്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സണ്‍ പിക്ചേഴ്സ് നിര്‍മിച്ച ചിത്രത്തില്‍ ഖുശ്ബു, മീന, നയന്‍താര, സൂരി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയത്. ദര്‍ബാറിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തിയ ചിത്രം കൂടിയായിരുന്നു ഇത്.






