തിരുവനന്തപുരം : ഉയര്‍ന്ന വിലയ്ക്ക് അടിയന്തര പര്‍ച്ചേസ് നടത്തി കരാറുകാരില്‍നിന്നു കമ്മീഷന് പറ്റാനുള്ള ഉന്നതതല ഗൂഢാലോചന പൊളിഞ്ഞതോടെ സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങള്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ക്കു ക്ഷാമം. ഇന്നു തുടങ്ങാനിരുന്ന ക്രിസ്മസ് ഫെയറുകള്‍ മാറ്റിവച്ചു. സാധനങ്ങള്‍ എത്തിച്ചതിനു ശേഷം 18-നു ഫെയറുകള്‍ തുടങ്ങാനാണു പുതിയ തീരുമാനം.
കഴിഞ്ഞയാഴ്ച സാധനങ്ങള്‍ക്കു വല കൂട്ടിയതിനു പിന്നില്‍ വന്‍ ഗൂഢാലോചനയാണു നടന്നത്. ക്രിസ്മസ്-പുതുവത്സര ഫെയറുകള്ക്കായി സാധനങ്ങള്‍ യഥാസമയം സംഭരിക്കാന്‍ കൂട്ടാക്കാതെയാണു വിലവര്‍ധന നടപ്പാക്കിയത്. ഫെയറുകള്ക്കായി ഉയര്‍ന്ന വിലയ്ക്ക് അടിയന്തര പര്‍ച്ചേസ് നടത്താനും ഇതുവഴി കരാറുകാരില്‍നിന്നു വന്‍തുക കമ്മിഷന് പറ്റാനുമായിരുന്നു സപ്ലൈകോയുടെ തലപ്പത്തുള്ളവരുടെ രഹസ്യനീക്കം. വിലവര്‍ധനയ്ക്കുള്ള രഹസ്യനീക്കം മംഗളം പുറത്തുകൊണ്ടുവന്നതോടെ മന്ത്രി ജി.ആര്. അനില്‍ ഇടപെട്ടെങ്കിലും വര്‍ധിപ്പിച്ച വിലയില്‍ നാമമാത്ര കുറവ് മാത്രമാണു വരുത്തിയത്.

ഉയര്‍ന്ന വിലയ്ക്കു കരാറുകാരില്‍നിന്നു സാധനങ്ങള്‍ ഏറ്റെടുക്കാന്‍ ധാരണയിലെത്തിയതോടെ ഉത്സവകാലത്തേക്കായി സബ്സിഡി സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കാലേകൂട്ടി സംഭരിച്ചില്ല. കടുത്ത ക്ഷാമം പ്രതിസന്ധിയായതോടെയാണ് ഇന്നു മുതല്‍ 24 വരെ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നടത്താനിരുന്ന ക്രിസ്മസ് ഫെയറുകള്‍ മാറ്റിയത്. സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയോടനുബന്ധിച്ചുള്ള ക്രിസ്മസ് ഫെയറുകളും മാറ്റിവച്ചു. ഇതിനു പകരം 18 മുതല്‍ ജനുവരി അഞ്ചു വരെ ക്രിസ്മസ്-പുതുവത്സര ഫെയറുകള്‍ സംഘടിപ്പിക്കും. 18-നു തുടങ്ങുമെങ്കിലും പ്രവര്‍ത്തനം പൂര്‍ണതോതിലാകാന്‍ ഏതാനും ദിവസം വേണ്ടിവരും.
ഇ-ടെന്‍ഡര്‍ പ്രകാരമുള്ള സാധനങ്ങള്‍ ഇനിയും എത്തിയിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കമാണു കാരണമായി സപ്ലൈകോ നിരത്തുന്നത്. എന്നാല്‍ സാധനങ്ങള്‍ക്കു വന്‍തോതില്‍ വില കൂട്ടിയ ശേഷം കരാറുകാരില്‍നിന്ന് ഉയര്‍ന്ന വിലയ്ക്കു വാങ്ങാനും അവരുടെ കൊള്ളലാഭത്തിന്റെ പങ്കുപറ്റാനും നടത്തിയ നീക്കമാണ് ക്ഷാമത്തിനു പിന്നിലെന്നു വ്യക്തമായി.
കഴിഞ്ഞ മാസവും ഇ-ടെന്‍ഡര്‍ നടപടികള്‍ വൈകിച്ചതോടെ സാധനങ്ങള്‍ക്ക് മാവേലി സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള സപ്ലൈകോ ഔട്ട്ലെറ്റുകളില് വന്‍ ക്ഷാമം അനുഭവപ്പെട്ടത് മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇ-ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഓരോ മാസവും ആദ്യ ആഴ്ചയുടെ അവസാനത്തോടെ സാധനങ്ങള്‍ ഡിപ്പോകളില്‍ എത്തിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ പായ്ക്കറ്റ് ഇനങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുന്നതിനായി ടെന്‍ഡര്‍ നടപടികള്‍ മനഃപൂര്‍വം വൈകിച്ചു. സാധനങ്ങള്‍ തീര്‍ന്നതോടെ ഒട്ടുമിക്ക ഔട്ട്ലെറ്റുകളും കാലിയായി.
ജി. അരുണ്‍

Comments