ന്യൂഡല്‍ഹി: ഒമിക്രോണ്‍ കേസുകളുടെ സുനാമിയാണ് വരാനിരിക്കുന്നതെന്നും അത് ലോകമെമ്പാടുമുള്ള ആരോഗ്യസംവിധാനങ്ങളെ നിലംപരിശാക്കുമെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസിന്റെ മുന്നറിയിപ്പ്. എന്നാല്‍ ഒമിക്രോണില്‍നിന്ന് രക്ഷനേടാന്‍ വാക്സിനുകള്‍ സഹായിക്കുമെന്നും രോഗികള്‍ക്ക് അടിയന്തര പരിചരണം നല്‍കേണ്ട സാഹചര്യം വര്‍ധിക്കുന്നില്ലെന്നത് ശുഭസൂചനയാണെന്നും പ്രതികരണവുമായി ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്.
കൂടുതല്‍ വ്യാപനശേഷിയുള്ള ഒമിക്രോണും നിലവില്‍ അിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഡെല്‍റ്റയും ചേര്‍ന്ന് കോവിഡ് കേസുകളുടെ സുനാമിക്ക് വഴിവെച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് സൗമ്യ സ്വാമിനാഥന്റെ ഈ പ്രതികരണം.






