.jpeg)
മുംബൈ : ഹൃദയാഘാതത്തെത്തുടര്‍ന്ന്
മഹാരാഷ്ട്രയില്‍ മരിച്ചയാളുടെ ഒമിക്രോണ്‍ ഫലം പോസിറ്റീവ്. നൈജീരിയയില്‍ നിന്നെത്തിയ 52 വയസ്സുകാരനാണു ചൊവ്വാഴ്ച മരിച്ചത്.
അതേസമയം, മരണകാരണം കോവിഡ് അല്ലെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് വ്യക്തമാക്കി.
രാജ്യത്ത് ഒമിക്രോണ്‍ കേസുകളും കോവിഡ് ബാധയും ഉയരുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ 20 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരത്തിന് അടുത്തായി.
പുതുവര്‍ഷാഘോഷങ്ങള്‍ പൂര്‍ണമായും വിലക്കിയ മുബൈയില്‍ ജനുവരി 7 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ 198 പേർക്കാണ് വ്യാഴാഴ്ച കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്.






