
വിശാഖപട്ടണം: രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് ഇന്ത്യയുടെ ചുണക്കുട്ടികള്‍. വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 246 റണ്‍സിനാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. 405 റണ്‍സ് വിജയലക്ഷ്യവുമായി അവസാന ദിവസം കളിക്കാനിറങ്ങിയ ഇംഗ്ലണ്ടിന് 158 റണ്‍സുമായി മടണ്ടേണ്ടിവന്നു. രണ്ടാം ഇന്നിംഗ്സില്‍ ജയന്ത് യാദവ്, ആര്.അശ്വിന് എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും മുഹമ്മദ് ഷാമിയും രവീന്ദ്ര ജഡേയും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി. സ്കോര്‍: ഇന്ത്യ 455,204, ഇംഗ്ലണ്ട് 255, 158.
രണ്ടിന് 87 റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഏറെ നേരം കഴിയുമുന്‍പ് ബെന്‍ ഡെക്കറ്റിനെ നഷ്ടപ്പെട്ടു. റണ്‍സൊന്നും എടുക്കാതെ അശ്വിന്റെ പന്തില്‍ ഡെക്കറ്റ് മടങ്ങി. തൊട്ടുപിന്നാലെ രണ്ടു റണ്‍സുമായി മൊയീന്‍ അലി ജഡേജയ്ക്കു മുന്നില്‍ കീഴടങ്ങി. അടുത്തത് ജയന്ത് യാദവിന്റെ ഊഴമായിരുന്നു. ആറു റണ്‍സുമായി നിന്ന് ബെന്‍ സ്റ്റോക്കിനെ ജയന്ത് പുറത്താക്കി. വാലറ്റക്കാരെ തുടച്ചുനീക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവന്നില്ല.
ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് (54), ഹസീബ് ഹമീദ് (25), ജോ റൂട്ട് (25), ബെന്‍ ഡെക്റ്റ് (പൂജ്യം), മൊയീന്‍ അലി (രണ്ട്), ബെന്‍ സ്റ്റോക്ക്സ് (ആറ്), ആദില്‍ റഷീദ് (നാല്), സഫര്‍ അന്‍സാരി (പൂജ്യം), സ്റ്റുവര്‍ട്ട് ബ്രോഡ് (അഞ്ച്), ആന്ഡേഴ്സണ് (പൂജ്യം) എന്നിവങ്ങനെയാണ് ഇംഗ്ലീഷ് പടയുടെ ബാറ്റിംഗ് നില.






