ദുബായ്: ജമ്മു കാശ്മീരിലെ ശ്രീനഗര്‍ ലുലുഗ്രൂപ്പ് 200 കോടിയുടെ ആദ്യഘട്ട നിക്ഷേപത്തോടെ ഭക്ഷ്യസംസ്കരണ കേന്ദ്രവും ലോജിസ്റ്റിക് ഹബ്ബും സ്ഥാപിക്കും. ഇതിന്റെ ധാരണാപത്രം ദുബായിയില്‍ ജമ്മു കാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എം യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഒപ്പുവച്ചു.
ജമ്മു കാശ്മീള് സര്‍ക്കാരിനുവേണ്ടി വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രഞ്ജന്‍ പ്രകാശ് താക്കൂറും ലുലു ഗ്രൂപ്പിനായി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്റഫ് അലിയുമാണ് ഒപ്പുവച്ചത്. യു.എ.ഇ മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയ്ദി, ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന, ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന് പുരി തുടങ്ങിയവരും സംബന്ധിച്ചു.
യു.എ.ഇ സന്ദര്‍ശിക്കുന്ന മനോജ് സിന്‍ഹ, ദുബായ് സിലിക്കണ്‍ സെന്‍ട്രല്‍ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആരംഭിച്ച കാശ്മീര്‍ പ്രമോഷന് വീക്ക് ഉദ്ഘാടനം ചെയ്തു. കാശ്മീരില്‍ നിന്നുളള പഴങ്ങള്‍, പച്ചക്കറികള്‍.കുങ്കുമപ്പൂവ്, ഡ്രൈഫ്രൂട്ട്സ്, ധാന്യങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയവയാണ് ഒരാഴ്ച നീളുന്ന മേളയിലുളളത്.
ജമ്മുകാശ്മീരില്‍ ആദ്യല്ഘട്ടത്തില് 200 കോടി നിക്ഷേപിക്കുമെന്നും തുടര്‍ന്ന് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപ നീക്കിവെച്ചതായും എം.എം യൂസഫലി പറഞ്ഞു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റും സ്ഥാപിക്കും. പ്രദേശത്തെ യുവാക്കള്‍ക്ക് നിരവധി തൊഴിലവസരം ലഭിക്കും. കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയ്ക്കും പദ്ധതികള്‍ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

Comments