.jpeg)
ന്യൂഡൽഹി: രാജ്യത്ത് ഒരാളെയും അവരുടെ താൽപര്യത്തിന് വിരുദ്ധമായി നിർബന്ധിച്ച് വാക്സിനേഷന് വിധേയരാക്കരുതെന്നും എന്തെങ്കിലും ആവശ്യത്തിന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ട് മാർഗനിർദേശം നൽകിയിട്ടില്ലെന്നും സർക്കാർ സുപ്രീം കോടതിയിൽ.
ഒരു സന്നദ്ധ സംഘടനയുടെ ഹർജിയെ തുടർന്ന് ജനുവരി 13ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് പത്രമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും അറിയിക്കുകയും അതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഒരാളെയും അവരുടെ താൽപര്യത്തിന് വിരുദ്ധമായി വാക്സിൻ സ്വീകരിക്കാൻ നിർബന്ധിക്കില്ല.
വാക്സിനേഷനുമായി ബന്ധപ്പെട്ട് സർക്കാർ മാർഗനിർദേശം നൽകിയിട്ടുണ്ട്. വാക്സിനെടുക്കുന്ന എല്ലാവരെയും അതിന്റെ പ്രതികൂല ഫലത്തെ കുറിച്ച് അറിയിക്കണമെന്ന് മാർഗനിർദേശത്തിൽ പറഞ്ഞിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.






