
ദുബായ്: 2021-ലെ മികച്ച പ്രകടനത്തിനുളള ഐസിസിയുടെ വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്ക്. റേച്ചല്‍ ഹെയ്ഹോ ഫ്ളിന്റിന്റെ പേരില്‍ അറിയപ്പെടുന്ന പുരസ്കാരമാണ് മന്ദാനയ്ക്ക് ലഭിക്കുക.
2021-ല്‍ വിവിധ ഫോര്‍മാറ്റുകളിലായി 22 മത്സരങ്ങള്‍ കളിച്ച മന്ദാന 38.86 ശരാശരിയില്‍ 855 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറികളുമടക്കമാണ് ഈ നേട്ടം.
ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരേ പുറത്തെടുത്ത മികച്ച പ്രകടനമാണ് മന്ദാനയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.
ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ പിങ്ക് ബോള്‍ ടെസറ്റില്‍ മന്ദാന സെഞ്ചുറിയുമായി തിളങ്ങിയിരുന്നു.
A year to remember 🤩
Smriti Mandhana's quality at the top of the order was on full display in 2021 🏏
More on her exploits 👉 https://t.co/QI8Blxf0O5 pic.twitter.com/3jRjuzIxiT— ICC (@ICC) January 24, 2022





