കുറിയന്നൂര്‍: നിരവധി രാജ്യാന്തര താരങ്ങളെ സംഭാവന ചെയ്ത കുറിയന്നൂര്‍ ബാസ്ക്കറ്റ്ബോള്‍ അക്കാദമിക്കും മാര്‍ തോമാ ഹൈസ്കൂളിനും രാജ്യാന്തര നിലവാരമുള്ള പുതിയ ബാസ്കറ്റ്ബോള്‍ കോര്‍ട്ട്.
ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്സ്പെഡിറ്റേഴ്സ്, ഓപ്പര്‍ച്യൂണിറ്റി ഫൗണ്ടേഷന് ട്രസ്റ്റ് എന്നിവയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഫണ്ട് ഉപയോഗിച്ച് 15 ലക്ഷം രൂപ ചെലവഴിച്ചാണ് കോര്‍ട്ട് നിര്‍മിച്ചത്്്. കുറിയന്നൂര്‍ സ്വദേശികളായ റോബി കുട്ടി, വി. ജെ. തോമസ്എന്നിവര്‍ ചേര്‍ന്ന് രണ്ട് ലക്ഷം രൂപ ചെലവില്‍ കോര്‍ട്ടിന്റെ ഫെന്‍സിങ് നിര്‍മാണവും നടത്തി.
മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കോര്‍ട്ടിന്റെ സമര്‍പ്പണവും ഉദ്ഘാടന പ്രസംഗവും നിര്‍വഹിച്ചു. ചടങ്ങില്‍ ഓപ്പര്‍ച്യൂണിറ്റി ഫൗണ്ടേഷന് ട്രസ്റ്റ് സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ ആനന്ദ് ചതുര്‍വേദി, എക്സ്പെഡിറ്റേഴ്സ് കൊച്ചി റീജിയണല്‍ ഹെഡ് ആസിഫ് ഇഖ്ബാല്‍ എന്നിവര്‍ ചേര്‍ന്ന് കോര്‍ട്ട് സ്കൂള്‍ അധികൃതര്‍ക്ക് കൈമാറി.

Comments